എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/ആരോഗ്യ പ്രവർത്തകർക്ക് ഒരായിരം ബിഗ് സല്യൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പ്രവർത്തകർക്ക് ഒരായിരം ബിഗ് സല്യൂട്ട്

ഇന്ന് ലോകം കൊറോണ (കോവിഡ് 19 ) എന്ന മഹാമാരിയുടെ ഭീക്ഷണിയിൽ കഴിയുന്ന ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്. രോഗ പ്രതിരോധ സംവിധാനം സർവ്വ സന്നാഹങ്ങളുമൊരുക്കിയാണ് കൊറോണ വൈറസിനെ നേരിടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് ആരോഗ്യ പ്രവർത്തകർ ആണന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല

തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്യുമ്പോൾ കോവിഡ് 19 ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരു ടെ എണ്ണം കുറവല്ല :മരണം കൺമുൻപിൽ കണ്ട് പ്രവർത്തിക്കുന്ന ഡോക്ടറുമാർ ,നേഴ്സുമാർ, മറ്റ് ആരോഗ്യജീവനക്കാർ ഇവരുടെ മുന്നിൽ ' ശിരസ്സ് നമിക്കേണ്ടതായിട്ടുണ്ട്. കൊറോണ ബാധിച്ചവരെ ചികിത്സിച്ച് ഒടുവിൽ തന്റെ ' മരണം അടുത്തെത്തി എന്നറിഞ്ഞ് സ്വന്തം മക്കളെയും ഗർഭിണിയായ ഭാര്യയേയും ദൂരെ നിന്ന് കൈ വീശി അന്ത്യയാത്ര പറഞ്ഞ ഇന്തോനേഷ്യൻ ഡോക്ടറുടെ 'ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല അങ്ങനെ 'എത്ര പേർ ' ......

കേരളത്തിന്റെ ആരോഗ്യ സംവിധാന പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായിത്തന്നെ നടക്കുന്നുണ്ട്. അതു കൊണ്ട് കോ വിഡ് വ്യാപനം കേരളത്തിൽ നല്ല രീതിയിൽ തടഞ്ഞു നിർത്തുവാൻ സാധിക്കുന്നുണ്ട്. ഇതിലും ആരോഗ്യ പ്രവർത്തകരുടെ പങ്ക് ധാരാളം ആണ്. ചൂടുള്ള പി.പി.ടി (പഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് ) എന്ന സുരക്ഷാ വസ്ത്രത്തിനുള്ളിൽ കയറിയാൽ ഭക്ഷണം കഴിക്കാനോ, ടോയ്ലറ്റിൽ പോകാനോ', ശരിയ്ക്ക് ശ്വസിക്കാനോ സാധിക്കുകയില്ല. കണ്ണടയിൽ ഈർപ്പം പരക്കുന്നതോടെ കാഴ്ചയും മങ്ങും ഇതെല്ലാം സഹിച്ചു വേണം ഡോക്ടറുമാരും നേഴ്സുമാരും മണിക്കൂറുകൾ നിൽക്കാൻ .

രോഗ പ്രതിരോധരംഗത്തെ പ്രവർത്തനങ്ങൾ സഘടിപ്പിക്കുകയും പൊതു സമൂഹത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്ന ഫീൽഡ് തല പ്രവർത്തകരാണ് ഹെൽത്ത് ഇൻസ്പെക്ടറുമാർ. പഞ്ചായത്തുതല ആരോഗ്യ പ്രവർത്തനങ്ങൾക്ക് വലിയ പങ്ക് അവർ വഹിക്കുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിലും സംസ്ഥാനത്ത് വന്നിറങ്ങുന്നവരുടെ വിവരങ്ങൾ ശേ‌ഖരിച്ച് നൽകുന്നതും ഹൗസ് ക്വാറന്റനിൽ കഴിയുന്നവരെ ദിവസവും വിളിച്ച് ആത്മവിശ്വാസവും, ധൈര്യവും നൽകുന്നതും, S S L C, +2 പരീക്ഷാഹാളിലേക്ക് കുട്ടികളെ എത്തിച്ച് പരീക്ഷ എഴുതിപ്പിച്ച് വീടുകളിൽ തിരിച്ചെത്തിച്ചതും ഈ ആരോഗ്യ പ്രവർത്തകരാണ്.

കേരളത്തിൽ ആദ്യം കൊറോണ സ്ഥിതീകരിച്ച പത്തനംതിട്ട ജില്ലയിലെ ഐത്തല പ്രദേശം സ്ഥിതി ചെയ്യുന്നത് എന്റെ നാട്ടിൽ ആയതിനാൽ അന്നു മുതൽ ഇന്നുവരെയുള്ള ആരോഗ്യ പ്രവർത്തകർ രാജ്യത്തിന്റെ കാവലാളായി പ്രവർത്തിക്കുന്നത് അഭിനന്ദനമർഹിക്കുന്നതാണ്. അവരുടെ പ്രവർത്തനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നമ്മൾക്ക് നൽകാം


മഹിമ അമി തോമസ്
5 എസ്.സി.എച്ച്. എസ്. എസ്. റാന്നി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം