എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജനജന്യമായ സംസ്കാരം കൊണ്ടും സ്ഥാനം കൊണ്ടും ഈശ്വരമംഗലം ദേശം പ്രാധാന്യമർഹിക്കുന്നു. ശ്രീകൃഷ്ണപുരത്തെ ഈശ്വരമംഗലം ബ്രാഹ്മണരുടെ ആവാസകേന്ദ്രമായിരുന്നു. കുന്തിപ്പുഴ മുതൽ പാറക്കടവ് വരേയും വലിമ്പിലിമംഗലം തോടു മുതൽ കനാൽ വരേയും ഈശ്വരമംഗലത്തിന്റെ അതിരുകൾ ഇന്ന് നിശ്ചയിച്ചിരിക്കുന്നു. ഗ്രാമ ക്ഷേത്രമായിട്ടുള്ളത് കിഴക്കോട്ട് ദർശനമുള്ള ഈശ്വരമംഗലം ശ്രീ മഹാ ഗണപതി ക്ഷേത്രമാണ്. കലാ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകൾ ഇഴച്ചേർന്ന് കിടി‍ക്കുന്ന ഒരു പ്രദേശം കൂടിയണ് ‍ഞങ്ങളുടേത്.കരിമ്പുഴ പുഴയോട് ഓരം ചേർന്ന് കിടക്കുന്ന ഞങ്ങളുടെ ഈ പ്രദേശം കൃ‍ഷുയും അനുബന്ധ തൊഴിലുകളും മുഖ്യ വരുമാന മാർഗമായി കണക്കാക്കപ്പെടുന്ന മേഖലയാണ്. മുന്നാഴിക്കുന്ന് എന്ന പേരിലും അറിയപ്പെടുന്ന ഈ പ്രദേശത്ത് കലാ സാംസ്കാരിക മേഖലകളിൽ ദേശീയ തലത്തിൽ പുരസ്കാരം നേടിയ നിരവധി പ്രതിഭകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്.നഗര വൽക്കരണത്തിന്റെ സ്വാധീനം പ്രകടമായി വരുന്നുണ്ടെങ്കിലും ഗ്രാമീണതയുടെ നി‍ഷ്ക്കളങ്കത ന‍ഷ്ടപ്പെടാതിരിക്കാൻ വേണ്ടിയുള്ള ഇടപ്പെടലുകൾ സാംസ്കാരിക സംഘടനയും വിദ്യാലയവുമെല്ലാം ചേർന്ന് കൊണ്ട് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ശ്രീരാമജയം എ.എൽ.പി സ്കൂൾ. മനുഷ്യ ബന്ധങ്ങളെ ചേർത്ത് പിടിക്കുന്നതിനും ഈ ഗ്രാമത്തെ നന്മയുടെ വിള നിലമായി മാറ്റിയെടുക്കുന്നതിനും എല്ലാം മറന്ന് കൊണ്ട് ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അധീതമായി ഒരുമയോടെ ജീവിക്കുന്ന ഒരു ജനതയെയാണ് നമുക്ക് ഇന്നും ഇവിടെ കാണാൻ സാധിക്കുന്നത്.പാലക്കാട് ജില്ലയിലെ ഇന്നും വറ്റാത്ത നീരുറവയായി നമുക്ക് കാണാൻ കഴിയുന്ന കരിമ്പുഴ പുഴ ഈ പ്രദേശത്തെ അമൃത ലായനിയാണ്.