എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി


കൺവീനർ - അരുൺ രാജ്

ജോയിന്റ് കൺവീനർ - വേദ

ടീച്ചർ ഇൻ ചാർജ് - രജിത.കെ

അംഗങ്ങൾ - അരുൺ രാജ്,ഗൗതം കൃ‍ഷ്ണ,മുഹമ്മദ് റനീം,റൈഫ,അനന്യ എ.പി,

പുണ്യ, ഹരികൃഷ്ണ


പ്രവർത്തനങ്ങൾ -

മാമ്പഴ മലയാളം

മാതൃഭാഷയുടെ സ്നേഹവും ആഴവും അറിയാനും പങ്കിടാനും അനുഭവിക്കാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ട് മാമ്പഴ മലയാളം എന്ന പരിപാടി കേരള പിറവി ദിനത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കി. പ്രവേശനോൽസവത്തിൽ നടന്ന മലയാള മേളം പരിപാടി പ്രമുഖ നാടക – സാംസ്കാരിക പ്രവർത്തകൻ എ.പി കേലു മാസ്റ്റർ ഉദ്ഘാടനം ചെയതു. കഥയും കവിതയും പഴമകളും പാടിയും പറഞ്ഞും കുട്ടികൾ നന്നായി ആസ്വദിച്ചു. മാതൃ ഭാഷ ജീവനും ജീവിതവും ചിന്തയും സംസ്കാരവും എല്ലാമാണെന്നും മലയാളത്തെ ഉൾക്കൊള്ളണമെന്നുള്ള ചിന്ത കുട്ടികളിൽ വളർത്തി എടുക്കാൻ ഈ പരിപാടി ഏറെ ഫലപ്രദമായി.


വായനാവസന്തം

നിത്യ ജീവിതത്തിൽ വായനയുടെ പ്രാധാന്യം വഹിക്കുന്ന പങ്ക് എപ്രകാരമാണെന്നും നല്ല വായനയിലേക്കുള്ള ചവിട്ടു പടികൾ എന്തൊക്കെയെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വായനാ വസന്തം നടത്തപ്പെട്ടു. കുട്ടി കഥകളും കവിതകളും രചനകളും കൊണ്ട് കുട്ടികളിൽ ഒരു വസന്താനുഭവം തന്നെ സൃഷ്ടിക്കാൻ സാധിച്ചു. ശ്രീ ദ്വാരകാനാഥ് നയിച്ച ക്ലാസിൽ കുട്ടികളും അധ്യാപകരും പങ്കാളികളായി.