എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

കൺവീനർ - പ്രസിദ്ധി ഭട്ട്

ജോയിന്റ് കൺവീനർ - വൈഭവ് കൃഷ്ണ

ടീച്ചർ ഇൻ ചാർജ് - സവിത.സി

അംഗങ്ങൾ - പ്രസിദ്ധി,മാളവിക,ദിയ,വൈഭവ്,അലി അക്ബർ,നവീൻ നാരായൺ

ആദിത്യൻ

പ്രവർത്തനങ്ങൾ -

കോവിഡ് 19 ന്റെ തീവ്രത നിലനിൽക്കുന്ന സാഹചര്യമായതിനാൽ വീടിനൊരു തണൽ എന്ന ആശയത്തിലൂന്നിയാണ് ഈ പ്രാവശ്യത്തെ പരിസ്ഥിതി ദിനം സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ എല്ലാവരും തന്നെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. ഓൺലൈനായി സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും പ്രധാനാധ്യാപകൻ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.



നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...

കേരളത്തിലെ വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകനും പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ സ്വയം മാതൃക തീർത്ത വയനാട്ടിലെ ചെറുവയൽ രാമന്റെ കൃഷിയിടം തേടി ശ്രീരാമജയം എ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ ...

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും തേടിയുള്ള " ഹരിതം :" പദ്ധതിയിലെ യാത്രകൾക്കിടയിലാണ് ഈ പ്രകൃതിയുടെ കൂട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത്.

വയനാടൻ നെൽകൃഷി രീതികൾ, ഔഷധ ഗുണമുള്ള നെൽ വിത്തുകൾ, മണ്ണിന്റെ ഫലപുഷ്ടി . മഴ വെള്ള സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

90 മുതൽ 180 വരെ മൂപ്പുള്ള വെളിയൻ, ചേററു വെളിയൻ, ചെന്താടി, ചെമ്പകം, മരതൊണ്ടി, ചോമാല, അടുക്കൻ, ഗന്ധകശാല, ഓണ ചണ്ണ, പാൽ തൊണ്ടി, രക്തശാലി കുങ്കുമ ശാലി, വെതാണ്ടം, കല്ലടിയാരൻ , കുന്നും കൊളമ്പൻ , തൊണ്ണൂറാം തൊണ്ടി, കുഞ്ഞുഞ്ഞി, കറത്തൻ , ഉരുണി കയ്മ, വെളുമ്പായ, കനലി......എന്നിങ്ങനെയുള്ള അറുപതോളം വിത്തിനങ്ങൾ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ നഞ്ചകൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ .....

താമസിക്കുന്ന വീട് പോലും പരമ്പരാഗത രീതിയിലാണ് നിർത്തിയിട്ടുള്ളത്. പുരയിടത്തിൽ ജല സംരക്ഷണ മാർഗ്ഗങ്ങൾ അനുഭവ ..... നിരീക്ഷണങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ് . ജൈവ വൈവിധ്യ ബോർഡിന്റേതുൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയ ഈ കർഷകൻ ബ്രസീൽ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളില അന്തർദേശീയ വേദികളിൽ തന്റെ അറിവുകൾ പങ്കു വെച്ചിട്ടുണ്ട്...

പഴശ്ശിയുടെ പടനായകരായ കുറിച്യർ വിഭാഗത്തിൽ ഉൾപ്പെട്ട ചെറുവയൽ രാമൻ അമ്പ് അസ്ത്രാഭ്യാസം, കാട്ടറിവുകൾ , പ്രകൃതി ചൂഷണം ആരോഗ്യം ഭക്ഷ്യ സുരക്ഷ , മാറുന്ന കാലാവസ്ഥ തുടങ്ങി വിവിധ വിഷയങ്ങളിൽ തന്റെ നിരീക്ഷണങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. 

കേരള സംസ്ഥാന മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ, വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി ബിന്ദു മേനോൻ , മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലെ മണ്ണ് സംരക്ഷണ ഓഫീസർമാരായ ഭാനു മോൻ , ഇ.കെ. അരുൺ എന്നിവരുമായും വിദ്യാർത്ഥികളും അദ്ധ്യാപകരും ചർച്ച നടത്തി.

അമിതമായ രാസവളപ്രയോഗം ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നതോടൊപ്പം വെള്ളം താങ്ങി നിർത്താനും ഭൂമിയുടെ സ്വാഭാവിക ഘടന നിലനിർത്താനുള്ള മണ്ണിന്റെ ശേഷിയെ തകർക്കുന്നു. ഇത് ഭാവിയിൽ കടൽ വെള്ളത്തിന്റെ കരയിലേക്കുള്ള കടന്നുവരവിന് വരെ കാരണമായേക്കാം എന്നും മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ജീവിത രീതിയും . പ്രകൃതിയുടെ താളക്രമങ്ങളും ചേർന്നു പോകാൻ വലിയ പരിശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. ദ്വാരകാനാഥൻ നെൽവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രധാനാദ്ധ്യാപകൻ പി.ജി.ദേവരാജ് , കെ.ഷനൂബ് , കെ.രജിത, കെ.സവിത , പ്രവീൺ. കെ.ആർഎന്നിവർ പങ്കെടുത്തു

നേർകാഴ്ച

അരവിന്ദേട്ടനോടൊപ്പം

ജൈവകർഷകൻ അരവിന്ദേട്ടനോടപ്പം ഒരു ദിനം

കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് സിനോം സേവിയാർ അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ ജൈവ വൈവിധ്യ സംരക്ഷണത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയ ജൈവ കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പൊമ്പ്ര അരവിന്ദേട്ടന്റെ കാർഷിക പരിജ്ഞാനം മനസ്സിക്കാനും അനുഭവവേദ്യമാക്കാനുമായി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ ഒരുപറ്റം വിദ്യാർത്ഥികളും അധ്യാപകരും..

നേർകാഴ്ച