എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അമ്മ അറിയാൻ

സൈബർ സുരക്ഷ പരിശീലന പരിപാടി- രക്ഷാകർതൃ ബോധവൽക്കരണക്ലാസ്

സൈബർ ലോകത്തെ സുരക്ഷിത ജീവിതം

എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രാഥമിക ധാരണ ഉറപ്പുവരുത്തുക. സുരക്ഷിതമായ മൊബൈൽ ഫോൺ ,ഇൻറർനെറ്റ് എന്നിവയുടെ ഉപയോഗം ശീലിപ്പിക്കുക. മാറുന്ന കാലത്തിന് അനുസരിച്ചുള്ള സൈബർ സാങ്കേതികവിദ്യയുടെ പ്രയോഗ തലങ്ങൾ സെക്കന്ററി തലത്തിലുള്ള കുട്ടികളുടെ അമ്മമാരെ പരിചയപ്പെടുത്തുക. സാങ്കേതിവിദ്യ സൂക്ഷിച്ചുപയോഗിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്യുക. മൊബൈൽഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ കുട്ടികളുടെ അമ്മമാർ അറിഞ്ഞിരിക്കേണ്ട അത്യാവശ്യം സുരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുക. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സാങ്കേതികവിദ്യാധിഷ്ഠിതമായ പഠന പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുന്നതിനും പുതിയ സങ്കേതങ്ങളോട് പൊതു പരിചയവും ആഭിമുഖ്യവും നിർമ്മിച്ചെടുക്കുക തുടങ്ങിയവയായിരുന്നു പരിശീലന പരിപാടിയുടെ ഉദ്ദേശ്യങ്ങൾ. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്ന വിവിധ ആശയങ്ങൾ അമ്മമാർക്കിടയിൽ പങ്കുവച്ചു.പ്രത്യേകിച്ചും കോവിഡ് കാലത്ത് കുട്ടികൾക്ക് മൊബൈൽഫോണും ഇൻറർനെറ്റിന്റെയും അമിത ഉപയോഗം ഉണ്ടായിരുന്നു. ആ അവസ്ഥയിൽ ഇത്തരത്തിലുള്ള ക്ലാസ്സ് സംഘടിപ്പിച്ചത് വളരെയധികം ഫലപ്രദമായി അനുഭവപ്പെട്ടു.

അമ്മമാ‍ർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും  പരിചയപ്പെടുത്തി.2022 മെയ് മാസത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം എച്ച് എം ശ്രീമതി ജി ലില്ലി നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ അനുജിത്ത്, ലീന എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

അമ്മ അറിയാൻ -ബോധവത്ക്കരണക്ളാസ്
അമ്മമാർക്കുള്ള ബോധവൽക്കരണക്ളാസ് എച്ച് എം ശ്രീമതി ജി ലില്ലി ഉദ്ഘാടനം നിർവഹിക്കുന്നു.


42041 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 42041
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2020-2023
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഡി അനുജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ലീന പി എസ്
04/ 05/ 2024 ന് 42041
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
സൈബർ സുരക്ഷ പരിശീലന പരിപാടി
രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്