എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2022

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെ ആസൂത്രണത്തോടെ നടത്തി. ക്ലബ്ബിൽ ഏകദേശം ഇരുനൂറോളം കുട്ടികൾ അംഗത്വമെടുത്തു.

ലോക പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കൽ, അമ്മ മരം( കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് വൃക്ഷം നടീൽ പദ്ധതി) ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, ലഹരിവിരുദ്ധദിന സന്ദേശം ,റാലി എന്നിവയും ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പാവകളി, എന്നിവയും സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തോടനുബന്ധിച്ച് 75ആം വാർഷിക ദിനത്തിൽ 75 കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വന്ദേമാതരം പരിപാടി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.

ഒക്ടോബറിൽ നടന്ന സ്കൂൾ ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സബ്ജില്ലാ ശാസ്ത്രമേളയിൽ വാർത്താ വായന മത്സരം, അറ്റ്ലസ് നിർമ്മാണം ,പ്രാദേശിക ചരിത്ര രചന, പ്രസംഗ മത്സരം,ക്വിസ് മത്സരം തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നേടി ബാലകേശവ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 വർഷവസാനം പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി ,വട്ടക്കോട്ട, ചിതറാൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2023-24

ഈ വർഷാരംഭം മുതൽ എല്ലാ മാസവും 25 ചോദ്യങ്ങൾ അടങ്ങുന്ന വിജ്ഞാനച്ചെപ്പ് -പൊതുവിജ്ഞാനം കുട്ടികളെ പരിചയപ്പെടുത്തുന്നു. എല്ലാ ക്ലാസുകളിലും മഹത് വചനങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യ ,കേരളം- മാപ്പുകൾ, ഭൂമിയുടെ ഉള്ളറ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . കൂടാതെ വിവിധ ദിനാചരണങ്ങൾ പുതുമ നിറഞ്ഞ പരിപാടികളോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ,എല്ലാ ക്ളാസ് മുറികളിലും മഹത് വചനങ്ങൾ പ്രദർശിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർനിർമ്മാണം ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.

ലോക ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ, സഡാക്കോ കൊക്ക് നിർമ്മാണം ,പാവനാടകം ,പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ പ്രതിജ്ഞ , ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ കവിതാലാപനം എന്നിവ നടന്നു.

പോസ്റ്റർ രചന
മഹത് വചനങ്ങൾ പ്രദർശനം -ഉദ്ഘാടനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾ -സമ്മാനദാനം
ജയ ജയ ജയ ഹേ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 50 ഓളം കുട്ടികൾ അണിനിരന്ന 'ജയ ജയ ജയഹേ' എന്ന ദൃശ്യവിരുന്നും സംഘടിപ്പിച്ചു.ഓരോ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ജയ ജയ ഹേ
വാർത്ത വായന മത്സരത്തിൽ ജാനകി ജി ആർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

റവന്യൂ ജില്ലാവാർത്താവായന മത്സരത്തിൽ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ജാനകി ജി ആർ സംസ്ഥാനതല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.

സാമൂഹ്യശാസ്ത്രം സ്റ്റിൽ മോഡൽ വിഭാഗത്തിൽ പങ്കെടുത്ത ഹരിപ്രസാദ് ,അഞ്ജന എന്നിവർ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹത നേടി.

സാമൂഹ്യശാസ്ത്രം സ്റ്റിൽ മോഡൽ വിഭാഗത്തിൽ പങ്കെടുത്ത ഹരിപ്രസാദ് ,അഞ്ജന എന്നിവർ


ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദർശനം
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ റാലി,









സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2024-25