എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/‍‍ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ കൊറോണ

ഹ ! ഹ ! ഹ ! എന്നെ തൊട്ട‌ുകളിച്ചാൽ അക്കളി ഇക്കളി സ‌ൂക്ഷിച്ചെോ.... ഞാൻ ആരാണെന്ന് മനസ്സിലായോ ? ഞാനാണ് കൊറോണ. വൈറൽ ഡിസീസ്..... നിങ്ങൾ സ്‌നേഹപ‌ൂർവ്വമോ വെറ‌ുപ്പോടെയോ വിളിക്ക‍ുന്ന നിങ്ങള‌ുടെ സ്വന്തം കോവിഡ് - 19 ... ഹി ! ഹി ! ഹി ! നിങ്ങള‌ുടെ നാട്ടിൽ നിന്നും അങ്ങ് ദ‌ൂരെ ചൈനയിലെ വ‌ുഹാൻ എന്ന സ്ഥലത്താണ് എന്റെ ജനനം. ശ്വാസകോശത്തിനെയാണ് ഞാൻ ഏറ്റവ‌ുമധികം ഇഷ്‌ടപ്പെട‌ുന്നത്. അവിടെയാണ് എന്റെ വാസസ്ഥലവ‌ും.

ഭ‌ൂഖണ്ഡങ്ങളിൽ നിന്ന‌ും ഭ‌ൂഖണ്ഡങ്ങളിലേക്ക് മാറി മാറി സഞ്ചരിക്ക‌ുകയാണ് എന്റെ ഇഷ്‌ടവിനോദം. ഏതാണ്ട് മ‌ൂന്ന‌ു മാസം കൊണ്ട് ഏഴ് ഭ‌ൂഖണ്ഡങ്ങളില‌ും ‍ഞാൻ സഞ്ചരിച്ച് കഴിഞ്ഞ‌ു. കേരളത്തിൽ പോയിര‌ുന്ന‌ു. അവിടെ വളരെ ക‌ുറച്ച് ആള‌ുകളിൽ മാത്രമേ എനിക്ക് ക?റാൻ സാധിച്ച‌ുള്ള‌ൂ. റോഡ‌ുകളിൽ ഒരൊറ്റ മന‌ുഷ്യരില്ല, ഞാൻ ഈ കേരളീയരിൽ നിന്ന‌ും വേഗം പോകേണ്ടി വര‍ും ... തീർച്ച.... എന്നാല‌ും എന്നെ ഇഷ്‌ടപ്പെട‌ുന്ന ഒറ‌ു ക‌ൂട്ടര‌ുണ്ട് കേട്ടോ.. ഒര‌ു മാസം ക‌ൂടി അഴധി കിട്ടാൻ ആഗ്രഹിക്ക‌ുന്ന ക‌ുട്ടികൾ. അങ്ങനങ്ങനെ എത്രയോ പേർ... ബാക്കി വിശേഷങ്ങൾ ഞാൻ പിന്നൊര‌ു സന്ദർഭത്തിൽ പറ?ാം കേട്ടോ... റോഡിലെങ്ങാന‌ും ആരെങ്കില‌ും ഉണ്ടോയെന്ന് നോക്കട്ടെ.... റ്റാ റ്റാ....

ആർദ്ര വി ബെൻ
5A എസ് എൻ ഡി പി യ‌ു പി എസ് കര‌ുംക‌ുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം