എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മഹാമാരിയിലെ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിലെ ഓർമ്മകൾ

നഷ്ട്ടമായ ഓർമകളിൽ ബാലു വിഷമിക്കുകയാണ്. അവന്റെ ചേട്ടൻ അജയനെ കുറിച്ചോർത്താണ് വിഷമം. ഗൾഫിലായിരുന്നു ചേട്ടന്റെ ജോലി. നല്ലൊരു പാട്ടുകാരനുമായിരുന്നു. <
ഒരു ദിവസം ചേട്ടന്റെ വരവ് അറിഞ്ഞ ബാലു വളരെയധികം സന്തോഷിച്ചു. വരുമ്പോൾ എല്ലാം അവനോരോ സമ്മാനങ്ങളുമായിട്ടാണ് വരുക അതിൽ പ്രധാനം കാറുകൾ ആയിരുന്നു. ചേട്ടൻ വന്നാൽ വീട്ടിൽ എല്ലാവർക്കും ഉത്സവത്തിന്റ ആഘോഷങ്ങൾ പോലെയാണ് അമ്മ പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കിയും നാടൻ കറികൾ വച്ചും തരാറുണ്ട് ചേട്ടൻ നാട്ടുന്പുരരീതികൾ. ഇഷ്ടമുള്ളയാളാണ്. ബാലുവിന്റെ സന്തോഷം കൊയ്തു കഴിഞ്ഞ വിശാലമായ പാടത്തു പട്ടം പറത്തിയും അവിടെ ചേട്ടനൊപ്പം പന്തുകളിച്ചു നടന്നതും, ഇവയെല്ലാം ഓർത്തിരുന്ന ബാലുവിന്റെ മനസ്സ് പതറിയതു വീടിന്റെ മുന്നിൽ വന്നു നിന്ന കാറിന്റെ ശബ്‌ദം കേട്ടാണ്. ചേട്ടനെ കണ്ട സന്തോഷത്തിൽ ഓടി അടുത്തെത്താൻ ശ്രമിച്ച ബാലുവിനെ അമ്മ പുറകിൽ പിടിച്ചു വലിച്ചു അവൻ കരഞ്ഞുപറഞ്ഞിട്ടും വിടാൻ കൂട്ടാക്കിയില്ല. അമ്മ തലേദിവസം തന്നെ പുറത്തുള്ള ഒരു മുറി വൃത്തിയാക്കിയിരുന്നു. ചേട്ടൻ ബാലുവിനെ കൈവീശി കാണിച്ചു അവിടേക്ക് കയറിപ്പോയി. ഒന്നുനന്നായി കാണാനും തൊടാനും പറ്റാതെ അവൻ വിഷമിച്ചു കരഞ്ഞു. ചില്ലുജനലിനരികിൽ ചേട്ടന്റെ നിഴൽ കണ്ട് നാളെ അല്ലെങ്കിൽ മറ്റെന്നാൾ ചേട്ടൻ പുറത്തുവരും എന്ന് അവൻ പ്രതീക്ഷിച്ചു. ചേട്ടന്റെ പാട്ടുകൾ ചെവിയോർത്തു പാടി അവൻ ദിവസങ്ങൾ തള്ളിനീക്കി. പക്ഷെ അവന്റ പ്രതീക്ഷകൾക്ക് വിപരീതമായി ചേട്ടനെ ഒരു ദിവസം ആംബുലൻസിൽ കൊണ്ടുപോയി. ആ മുറിയുടെ അടുത്തേക്കുപോലും പോകാൻ അമ്മ സമ്മതിച്ചില്ല ചേട്ടനെ ഒരുനോക്കുപോലും കാണാൻ പോലും സാധിച്ചില്ല. അവന്റെ ചേട്ടൻ വീട്ടുകാരോടും, നാട്ടുകാരോടും, കൂട്ടുകാരോടുമെല്ലാം വിടപറഞ്ഞു യാത്രയായി ദൈവത്തിന്റെ അടുത്തേക്ക്. മരിച്ച ചേട്ടനെ കാണാനും ഒരു ഉമ്മ അവസാനമായി കൊടുക്കാൻ പോലും ആരും അവനെ സമ്മതിച്ചില്ല ചേട്ടന്റെ പാട്ടിന്റെ ഓർമകളിൽ അവൻ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു. ഈ സമയത്താണ് ചേട്ടനെ ബാധിച്ച രോഗത്തെ കുറിച്ച്ബാലു അറിയുന്നത്. ഈ ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന കോവിഡ് -19 എന്ന രോഗമായിരുന്നു അത്. അവനും കൂട്ടുകാരും ഒറ്റകെട്ടായി ആരോഗത്തിനെതിരെ പ്രതിരോധിക്കാൻ തീരുമാനിച്ചു വീടിന്റെ പരിസരവും പുഴകളും എല്ലാം വൃത്തിയാക്കാൻ തുടങ്ങി. സാനിറ്റേറിസുകളും, മാസ്കുകളും വിതരണം ചെയ്തു. ഭഷ്യവസ്തുക്കളുടെ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയാതെ അവരുടെ വീട്ടിലെ ചെടികൾക്ക് വളമായി ഉപയോഗിച്ച് തുടങ്ങി. അതിനോടൊപ്പ വ്യക്തി ശുചിത്വവും പാലിക്കാൻ തുടങ്ങി. ആവിശ്യത്തിന് മാത്രം ജനസമ്പർക്കം പുലർത്താൻ അവർ മറ്റുള്ളവരെ പറഞ്ഞുപഠിപ്പിച്ചു. പുറത്തു പോയി വന്നാൽ കൈകാലുകൾ കഴുകി മാത്രം വീടിനുളിൽ കയറണം എന്നാ മുത്തശ്ശിയുടെ വാക്കുകൾ അവൻ ഇന്നും പാലിക്കുന്നു.

ദേവഗോപൻ. എം
5 D എസ് എൻ വി എസ് എച്ച് എസ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ