എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/മിത്രവും ശത്രുവും

Schoolwiki സംരംഭത്തിൽ നിന്ന്
മിത്രവും ശത്രുവും

ഒരു പ്രദേശത്ത് അടുത്തടുത്ത മൂന്ന് വീടുകളിലായി താമസിച്ചിരുന്നവർ തമ്മിൽ വളരെ സ്നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ആ മൂന്ന് വീട്ടിലും ഓരോ ആൺകുട്ടികളുണ്ടായിരുന്നു. അവർ വളരെ സ്നേഹത്തോടെ സഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞിരുന്നത്.

ഈ മൂന്നുപേരുടേയും പേരുകൾ രാജു, രാമു, രവി എന്നിങ്ങനെയായിരുന്നു. രാമു വളരെ നിഷ്കളങ്കനായിരുന്നു. അതിനാൽ അവൻ മറ്റു രണ്ടു കൂട്ടുകാരും പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമായിരുന്നു. രവി രാമു നല്ലത് ചെയ്താലും ചീത്തതു ചെയ്താലും അവനെ വഴക്ക് പറയുകയോ ചെയ്യാൻ പാടില്ലാത്തതാണ് എന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. എന്നാൽ രാജുവാകട്ടെ രാമുവിന്റെ ഉയർച്ചക്കായും നന്മക്കയും ചെയ്യുന്ന കാര്യങ്ങളെ മാത്രം അനുകൂലിക്കുകയും അല്ലാത്ത പ്രവൃത്തികൾ കാണുമ്പോൾ വഴക്കുപറയുകയും വീട്ടുകാരെ അറിയിക്കുകയും മറ്റും ചെയ്യുന്നതിനാൽ രാമുവിന് രവിയോടായിരുന്നു കൂടുതൽ ഇഷ്ടവും വിശ്വാസവും. എന്നാൽ രവിയാകട്ടെ രാമുവിന് എന്ത് സംഭവിച്ചാലും തനിക്ക്‌ ഒന്നും വരരുത് എന്നാണാഗ്രഹിച്ചിരുന്നത്.

ഒരിക്കൽ രാമു നമുക്ക് നീന്തൽ പഠിക്കാം എന്ന് രവിയോടും രാജുവിനോടും ചോദിച്ചു. രവി പറഞ്ഞു ശരി എന്നാൽ രാജു ഇത് കേട്ടയുടനെ പറഞ്ഞു. നമുക്ക് നീന്തലൊന്നും അറിയില്ല. അതുകൊണ്ട് നമുക്ക് മറ്റു വല്ല കളിയും കളിക്കാം. ഇതുകേട്ട രാമുവിന് തീരെ ഇഷ്ടമായില്ല.പിന്നെ രാജു ഇല്ലാത്ത തക്കം നോക്കി രാമു രവിയേയും കൂട്ടി നീന്തൽ പഠിക്കാനായി അമ്പലക്കുളത്തിൽ ചെന്നു. ഉച്ചസമയമായതിനാൽ അവിടെ ആരുമുണ്ടായിരുന്നില്ല.

രാമുവും രവിയും അവിടെ ചുറ്റിനടന്ന ശേഷം രാമു രവിയോട് ചോദിച്ചു നീന്താം. രവി പറഞ്ഞു ഞാൻ ഇവിടെ നിൽക്കാം. ഇത് കേട്ടു രാമു നീന്താൻ തുടങ്ങി പെട്ടെന്ന് നീന്തുന്നതിനിടെ കാൽ വഴുതി വീണു. ഇതുകണ്ട രവി പേടിച്ചു. അവിടെനിന്നും ഓടി. ഭാഗ്യത്തിന് അതുവഴി വന്ന ഒരാൾ രാമു നീന്തലറിയാതെ കൈകാലിട്ടു അടിക്കുന്നതുകണ്ടു. അയാൾ വേഗം വെള്ളത്തിലേക്ക് ചാടി രാമുവിനെ രക്ഷിച്ചു വീട്ടിലെത്തിച്ചു. വീട്ടുകാരോട് കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ പേടിച്ചു വീട്ടിൽ വന്ന രവിയോട് രാമുവിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് പറഞ്ഞത്. അപ്പോൾ രാജു രാമുവിന്റെ അടുക്കൽ വന്നു പറഞ്ഞു. ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വേണ്ടാത്ത പണിക്കു നിൽക്കണ്ടാന്നു. രാമു ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞു. അപ്പോൾ രാമുവിന് മനസ്സിലായി രാജു എന്റെ നല്ലതിന് വേണ്ടിയാണു പറയുന്നതെന്നും രവിയെ വിശ്വസിക്കാൻ പാടില്ലെന്നും. പിന്നീട് എന്ത് കാര്യം ചെയ്യുമ്പോഴും രാജുവിനോട് ചോദിച്ചേ ചെയ്തിരുന്നുള്ളു. രവിയേക്കാളേറെ രാജുവിനെ രാമുവിന് വിശ്വാസവുമായി.

ഹരിശങ്കർ ടി.എസ്
8 E എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ