എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ സീഡ്

Schoolwiki സംരംഭത്തിൽ നിന്ന്

സീഡ് പ്രവർത്തനങ്ങൾ 2019-20

കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ

ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.

|| ||

ഫിനോയിൽ നിർമ്മാണം

മൂന്നാം തരത്തിലെ വിദ്യാർത്ഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഫിനോയിൽ നിർമ്മാണം നടത്തി . നിർമ്മാണത്തിന് ശരണ്യ ,ജിതിൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ കുറഞ്ഞ വിലയ്ക്ക് ഫിനോയിൽ വിൽക്കുകയും. അതിൽ നിന്നും കിട്ടുന്ന വരുമാനം സ്നേഹനിധി എന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ തീരുമാനിച്ചു

||

കേരവൃക്ഷത്തിന്റെ മഹിമ

കൃഷിയും കർഷകരും മറഞ്ഞുപോകുന്ന ഇന്നത്തെ തലമുറയിലേക്ക് പുത്തൻ അറിവുകൾ പകരാനും കൃഷിയോടുള്ള അഭിരുചി വളർത്താനും ദിനാചരണങ്ങൾക്ക് സാധിക്കും അത്തരമൊരു ലക്ഷ്യത്തെ മുൻനിർത്തി സെപ്റ്റംബർ 2 ലോക നാളികേര ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഞങ്ങളുടെ വിദ്യാലയം സംഘടിപ്പിച്ചു. ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ഓലകൊണ്ടുള്ള ഉൽപന്നങ്ങൾ, ചകിരി കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.നാളികേരം ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന നാടൻവിഭവങ്ങൾ ദിനാചരണത്തിന് അതിമധുരം നൽകി. തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വിവിധ ഇനം തെങ്ങുകൾ വിദ്യാലയ ഗ്രൗണ്ടിൽ വിവിധ സ്ഥലങ്ങളിലായി നടുകയും ചെയ്തു. വിദ്യാലയത്തിനു സമൂഹത്തിനും മാതൃക പരമായ ഈ പ്രവർത്തനങ്ങളെല്ലാം കുട്ടികളിൽ പുത്തൻ അറിവുകൾ പകർന്നു നൽകാൻ സഹായകമായി.

ജൈവ സംസ്കരണവുമായി ബയോബിൻ സംവിധാനം

നാം ഉപയോഗിച്ച് മാലിന്യമായി വലിച്ചെറിയുന്ന പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളും ജൈവ സംസ്കരണത്തിലൂടെ ഉപയോഗിക്കുന്ന സംവിധാനമാണ് ഇത്. നമ്മുടെ വിദ്യാലയത്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ ബയോ ബിൻ സംവിധാനത്തിലൂടെ ജൈവവളമായി നമ്മുടെ വിദ്യാലയത്തിലെ ജൈവ പച്ചക്കറി കൃഷിക്കായി ഉപയോഗിച്ചുവരുന്നു. ബയോബിൻ സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചും ഉപയോഗ രീതിയെ കുറിച്ചും അറിയുവാനും സ്വന്തം വീടുകളിലെ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു

നാടൻ രുചി അറിഞ്ഞ് ഭക്ഷ്യമേള

ഫാസ്റ്റ്ഫുഡുകളുടെ കടന്നുകയറ്റം മാനവരാശിക്ക് തന്നെ വലിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും തിരിഞ്ഞു നോക്കാൻ ആരും തയ്യാറല്ല എന്നതാണ് ആധുനിക തലമുറ നമുക്ക് കാണിച്ചുതരുന്നത്. ഇത്തരമൊരു ലോകത്തെ വരുംതലമുറകളിലെങ്കിലും നാടൻ വിഭവങ്ങൾ അടുത്തറിയാനും രുചിച്ചറിയാനും അവസരമൊരുക്കേണ്ട തുണ്ട്. മൂല്യമുള്ള നാടൻ വിഭവങ്ങൾ, പച്ചക്കറികൾ പഴങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാന വിഭവങ്ങളായി. കൂടാതെ നിത്യജീവിതത്തിൽ പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

ദാഹജലമേകാം നമ്മുടെ കൈകളിലൂടെ.......

പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നത് കുട്ടികൾ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി.അതിന്റെ കാരണങ്ങൾ അന്വേഷിച്ചറിഞ്ഞു. പ്രകൃതിചൂഷണത്തിൽ നാട്ടിൽ മുന്നിൽനിൽക്കുന്നത് മരംമുറിക്കലാണ്. അതിലൂടെ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുന്നു. കുടിക്കാൻ വെള്ളം കിട്ടാതെ ഒട്ടനവധി പക്ഷികൾ ചത്തൊടുങ്ങുന്നു എന്ന വിഷമിപ്പിക്കുന്ന തിരിച്ചറിയൽ കുട്ടികളിലുണ്ടായി. ഇതിലൂടെ ഉണ്ടായ ആശയമാണ് പക്ഷികൾക്ക് സ്കൂളിലും പരിസരത്തുമുള്ള വൃക്ഷങ്ങളിൽ ദാഹജലമൊരുക്കൽ. അതോടൊപ്പം ഈ ആശയം വീടുകളിലും സമൂഹത്തിലേക്കും പകർന്നു നൽകി.

വിത്തുകളിലൂടെ വരുംതലമുറയ്ക്ക്.......

പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വൃക്ഷങ്ങൾ. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിവിഭവങ്ങളെ തണൽ ആക്കിയ സമൂഹത്തിൽനിന്നും ഇന്ന് മനുഷ്യന്റെ അത്യാ ഗ്രഹങ്ങൾക്ക് പ്രകൃതിയെ ചൂഷണം ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഒരു തൈ നടാം നല്ല നാളേക്കായി....

ഈ ലക്ഷ്യത്തിന് വേണ്ടി ഞങ്ങൾ "സീഡ് ബോൾ"എന്ന പ്രവർത്തനം തിരഞ്ഞെടുത്തു. സാധാരണ കണ്ടുവരുന്ന മരം വളർത്തൽ രീതിയിൽ നിന്നും വ്യത്യസ്തമായി ചകിരി ചോറ്, ചെളിമണ്ണ് എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിനുള്ളിൽ മരങ്ങളുടെ വിത്ത് വെച്ച് ഉണക്കിയെടുക്കുന്ന രീതിയാണിത്. വിവിധതരം വിത്തുകളെ പരിചയപ്പെടുന്നതിനും, ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ വ്യക്തികൾ തിരിച്ചറിയുന്നതിനും നല്ലൊരു നാളെക്കായികാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകൾ തിരിച്ചറിയുന്നതിനും, നല്ല നാളെക്കായുള്ള സൃഷ്ടിയിൽ തന്റെ പങ്ക് എന്താണെന്ന് തിരിച്ചറിവുണ്ടാകണം സംവിധാനമാണിത് സൃഷ്ടിയും പങ്ക് എന്താണെന്നുള്ള തിരിച്ചറിവുണ്ടാക്കാനും സീഡ് ബോൾ സംവിധാനം സഹായകരമായി.

ജലസ്രോതസ്സുകളെ സംരക്ഷിക്കൂ....ജീവൻ നിലനിർത്തൂ...

പ്രകൃതി വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ജലസ്രോതസ്സുകൾ. എന്നാൽ മനുഷ്യന്റെ അതിരുകടന്ന ചൂഷണം മനോഭാവം പ്രകൃതി ദുരന്തങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. സ്വാഭാവികമായ ജലസ്രോതസുകളെ സംരക്ഷിച്ച് പ്രകൃതിയെ പച്ചവിരിക്കാൻ നമുക്കു കഴിയണം. ഇന്നത്തെ തലമുറയെ ഇതിനു സജ്ജമാക്കാൻ നമ്മുടെ വിദ്യാലയവും വിവിധ പ്രവർത്തനങ്ങളിലൂടെ ഒരു ഭാഗമായി മാറുകയാണ്.

ജലസംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ നിർമാണം, പരിസരത്തെ ജലസ്രോതസ്സുകൾ സന്ദർശിക്കൽ, വീടുകൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.

നല്ല ആരോഗ്യശീലങ്ങൾ...നമുക്കും മാതൃകയാക്കാം..

പഠനത്തോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "വാട്ടർബെൽ" സംവിധാനം ഞങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കി. ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നു. അതുകൊണ്ടുതന്നെ വെള്ളം കുടിക്കേണ്ട കൃത്യമായ ഇടവേളകളിൽ വാട്ടർ ബെൽ മുഴങ്ങും. കുട്ടികളിലെ ആരോഗ്യ ശീലങ്ങൾ ഒരു പരിധിവരെ മെച്ചപ്പെടുത്താനും വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കാനും ഈ സംവിധാനത്തിലൂടെ ഞങ്ങൾക്ക് സാധിച്ചു.

തണൽ മരത്തിനു കീഴിലും കുരുന്നുകൾക്ക് കൂട്ടുകൂടാം...

കാലങ്ങൾ പഴക്കമുള്ള ഗുരുകുലസമ്പ്രദായത്തിൽ ജീവിത പഠനമായി യിരുന്നു നടന്നിരുന്നത്. അന്ന് പ്രകൃതി തന്നെയാണ് ക്ലാസ് മുറികൾ.പ്രകൃതിയും മനുഷ്യനും ഒന്നായിരുന്ന ഒരു കാലഘട്ടം. പ്രകൃതിചൂഷണം ആഞ്ഞടിക്കുന്ന യുവതലമുറയെ/നമ്മുടെ വിദ്യാർത്ഥികളെ പ്രകൃതിയോട് അടുപ്പിക്കുന്നതിനും, പ്രാധാന്യം തിരിച്ചറിയുന്നതിനും, നിരീക്ഷണ പാഠവം വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടു. വിദ്യാലയത്തിനു മുന്നിലുള്ള മുത്തശ്ശിമരം ഞങ്ങൾക്ക് തണലൊരുക്കി.വരും തലമുറകൾക്ക് തണലായി മാറാൻ നമ്മുടെ കുരുന്നുകൾ വിദ്യാലയ പരിസരത്തെ വിവിധ വൃക്ഷത്തൈകൾ നടു കുകയും ചെയ്തു.

ശുചിത്വം വിദ്യാർത്ഥികളിൽ നിന്നും സമൂഹത്തിലേക്ക്....

"വ്യക്തിശുചിത്വം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും" ഈ ആശയം കുട്ടികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ ചെലവിൽ വിദ്യാലയത്തിലെ ക്ലാസ് മുറികളും ശുചിത്വം മുറികളും വൃ ത്തിയാക്കുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ "ഫിനോൾ" നിർമ്മിച്ചു.ഇത് കടകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് രക്ഷിതാക്കൾക്ക് കുട്ടികൾ തന്നെ വിൽപ്പന നടത്തി. അതിൽനിന്നും കിട്ടിയ തുക "സ്നേഹനിധി" എന്ന കാരുണ്യ പ്രവർത്തനത്തിനായി ഞങ്ങൾ വിനിയോഗിച്ചു.

ഈ പ്രവർത്തനത്തിലൂടെ ഫിനോൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും, നിർമ്മാണ രീതിയെ കുറിച്ചും മനസ്സിലാക്കുകയും, തൊഴിലധിഷ്ഠിതവും സ്വയം പര്യാപ്തമായ ഒരു തലമുറയെ വാർത്തെടുക്കാനും ഞങ്ങൾക്ക് സാധിച്ചു. അതോടൊപ്പം ഇത്തരം പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത വളർത്താനും സാധിച്ചു

വായുമലിനീകരണ റാലി

റാലി വീഡിയോ


കുട്ടി കൂട്ടം

കുട്ടി കൂട്ടം വീഡിയോ