എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചേറ്റുപുഴ സരസ്വതി വിലാസം വിദ്യാലയം അറിവി൯െ്റ അമ്മ

സ്കൂളി൯െ്റ ചിത്രം (പഴയത്)


1910 - 20 ഘട്ടത്തിൽ അതിൽ നിശാപാഠശാലയും തുടർന്ന് സർക്കാർ അനുമതിയോടെ 1920 മുതൽ എയ്ഡഡ് സ്കൂളുമായി തീർന്നു. ഒപ്പം സരസ്വതി വിലാസത്തിൽ കൈത്തൊഴിൽ കേന്ദ്രവും ഉണ്ടാക്കി. രാത്രി സ്കൂൾ, വയോജന വിദ്യാഭ്യാസ ക്ലാസ്സ് എല്ലാം എകീകരിച്ചതാണ് ഇന്നത്തെ നിലയിലുള്ള സരസ്വതി വിലാസം പെൺപള്ളികൂടം. സ്ഥലം, സംഭാവന , ശാരീരിക അധ്വാനം, മറ്റുക്ലേശങ്ങളുമായി സമൂഹത്തിന്റെ 100% പേരും തന്നെ എസ്.വി.ജി.എൽ.പി സ്കൂളിന്റെ നിലനിൽപ്പിനും ശ്രേയസിനും വേണ്ടി കഷ്ടപ്പെട്ടു. ആരംഭത്തിൽ കാര്യാട്ടുകര , എൽത്തുരുത്ത് മനക്കൊടി എന്നി ഗ്രാമങ്ങളിലെ സാധാരണക്കാരുടെ കുട്ടികൾക്ക് (പ്രത്യേകിച്ചും പെൺകുട്ടികൾ ) പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു നിശാപാഠശാലയും വയോജന വിദ്യാഭ്യാസ കേന്ദ്രവും പിന്നിടുണ്ടായ എയ്ഡഡ് ഡേ സ്കൂളും. ഇപ്പോൾ ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ ഉള്ള സ്കൂളിൽ എൽ കെ ജിയും യു കെ ജിയും നഴ്സറി ക്ലാസ്സും എല്ലാം കൂടി 150-ൽ പരം കുട്ടികൾ പഠിക്കുന്നുണ്ട്. 1920 മുതൽ 1. ആനപ്പാട്ട് ദേവസി 2. സി രാമമേനോൻ 3. സി. ജെ മാത്യൂ 4. വി.ജി. നാരായണ മേനോൻ 5. എ രാമമേനോൻ 6. പാർവ്വതി അന്തർജനം  എൻ. എം. 7. ടിവി ഗോപാലൻ 8. തങ്കമണി എ 9. വി സരസ്വതി 10. ടി.എം കൊച്ചുത്രേസ്യ 11. വി വി വിശാലാക്ഷി എന്നിവരാണ് പഴയകാല സാരഥികൾ. ഈ സ്കൂളിൽ പ്രധാനധ്യാപകനായിരുന്ന  ശ്രീ പി വി ഗോപാലൻ മാഷിന് ദേശീയ അധ്യാപക അവാർഡ് 1989 ൽ ലഭിച്ചപ്പോൾ സ്കൂളിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ ഉയർന്നു. അയ്യായിരത്തിലേറെ കുട്ടികൾക്ക് വിദ്യ കൊടുത്ത സ്കൂളിലെ പൈതൃകം ഏറെ മഹത്തരമാണ് ഡോക്ടർമാരും എഞ്ചിനീയർമാരും അഡ്വക്കേറ്റുമാരും സർക്കാർ ജീവനക്കാരും ഇവിടെയുണ്ട്. അധ്യാപകരായി ഒരു വലിയ നിര തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൃഷിക്കാരും സാങ്കേതിക വിദ്യാഭ്യാസം നേടിയവരും അതിൽ ഏറെയാണ്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രശസ്തരായ പലരും വേറെയുമുണ്ട്. അയ്യന്തോൾ പഞ്ചായത്ത് പ്രസിഡണ്ട് വരെ എത്തിയ ടി എസ് പരമേശ്വരൻ വ്യക്തിത്വമാർന്ന പൊതുപ്രവർത്തകൻ ആയിരുന്നു.