എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

നമ്മുടെ ഭൂമിയിൽ ഉള്ളവയാണ് മൃഗങ്ങളും പക്ഷികളും,മരങ്ങളും ഈ ഭൂമിതന്നെയാണ് നമ്മുടെ പരിസ്ഥിതി ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കർത്തവ്യം നാം ഏവർക്കുമുണ്ട്. എന്നാൽ ഈ ലോകത്ത് ഇപ്പോൾ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നതും നമ്മുടെ പ്രകൃതിയാണ് . പ്രകൃതി ചൂഷണം പലവിധത്തിലുണ്ട് അതിൽ പ്രധാനമായുള്ളവയാണ് വനം , ജലം, ഭൂമി ഈ മൂന്നെണ്ണത്തിൽ ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്നത് വനമാണ് .ആമസോൺ കാടുകൾ മുതൽ ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിൽ വരെ നടക്കുന്നതാണ് വനചുഷണം. ഇതിനു പിന്നിൽ വൻ മാഫിയ സംഘം വരെ പ്രവർത്തിക്കുന്നുണ്ട് . ഇതിന്റെ ഫലമായാണ് മണ്ണൊലിപ്പും, മഴയില്ലായ്മയും വർധിക്കുന്നത് മാത്രമല്ല മഴയില്ലായ്മ പതിയെ കുടിവെള്ള ക്ഷമമായി മാറും. ഇത് പലരുടെയും മരണത്തിനു വരെ കാരണമാകും മറ്റൊരു പ്രശ്നമാണ് മണ്ണൊലിപ്പ് വനങ്ങൾ വെട്ടിമറിക്കുന്നതു മൂലം മുകളിലെ മണ്ണ് ഇടിയുവാൻ സാധ്യതയുണ്ട് . ഇത് മൂലം മലകളുടെ താഴെ താമസിക്കുന്ന പല കുടുംബങ്ങളും അപകടത്തിൽ പെടും ഇങ്ങനെ വനങ്ങൾ നശിപ്പിക്കുന്നതു മൂലം കാട്ടിലെ പല മൃഗങ്ങളും ഇന്ന് ഇല്ലാതായി മാറാന്നു. ഇനിയുള്ള തലമുറയ്ക്ക് സിംഹം എന്നൊരു ജിവിയുണ്ടായിരുന്നു എന്നു പഠിക്കണ്ട അവസ്ഥയാകാം ഉണ്ടാവുക ഇപ്പോൾ തന്നെ സിംഹവാലാൻ കുരങ്ങ് - വശനാശഭീഷണി നേരിടുന്ന ഒന്നായി മാറിലിയിക്കുന്നു ഭാവിയിൽ കുരങ്ങനും ഇനി ഓർമ്മയാകാം. അടുത്ത പ്രതിസന്ധി നേരിടുന്നത് അതായത് നദിയിൽ നിന്നു മണൽ വാരുക മൂലം കരപ്രദേശം നദിയിലേക്ക് ഇടിയുന്നു ഇത് തീരപ്രദേശത്തു താമസിക്കുന്നവർക്ക് ഭീഷണിയാണ് ഇത് കാരണം ഇങ്ങനെയുള്ള പ്രദേശങ്ങളിൽ വൻ കുടിവെള്ള ദൗർല്യമാണ് ഇതെല്ലാം നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലമാണ് . നമുക്കേവർക്കും പരിസ്ഥിതിയെ സ്നേഹിക്കാം നമുക്കൊന്നിക്കാം ഒരു നല്ല കേരളത്തിനായി നമ്മുടെ നല്ല ഭാവിക്കായി. നമ്മുടെ അമ്മയെപ്പോലെ നമുക്ക് വനങ്ങളെ സ്നേഹിക്കാം പ്രക്യതി ഇല്ലെങ്കിൽ നാം ഇല്ല എന്നു മനസ്സിലാക്കുക. നമുക്ക് ഒരുപദ്രവവും പ്രകൃതി ചെയ്യുന്നില്ലഎന്നൊർക്കുക നമുക്ക് ഭീഷണിയായിത്തിരുന്ന മരങ്ങൾ മുറിച്ച് ആ സ്ഥാനത്ത് പുതിയ മരങ്ങൾ നടുക നമുക്കൊറ്റക്കെട്ടായി നിന്ന് മാഫിയ സംഘത്തെ തുരത്താം നദികളിൽ നിന്നും മണ്ണും വാരുന്നത് തടയാം നാം പ്രകൃതിയെ സ്നേഹിച്ചാൽ കേരളത്തിൽ ദുരന്തം ഇനിയും ഉണ്ടാകില്ല . കേരളത്തെ നമുക്ക് സ്വർഗ്ഗമാക്കിമാറ്റാം.

ആരോൺ സി തോമസ്
7 A എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം