എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ എല്ലാം ക്ഷണികം

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാം ക്ഷണികം

ഹെയ് മർത്യ!
നിൻെറ അഹംഭാവം എവിടെ?
ഞാനെന്ന ഭാവം എവിടെ?
ഓർക്കുക നീ വല്ല പ്പോഴും
കഴി‍‍ഞ്ഞുപോയ കാലങ്ങളെ
നിൻെര പൂർവികർ എത്ര പേർ
ഒരു നേരത്തെ ആഹാരത്തിനുവേണ്ടി
പാടത്തും പറമ്പിലും ജോലി ചെയ്തവർ
ഈ മണ്ണിൽ ജീവിതം
പടപൊരുതി ജീവൻ ബലി കഴിച്ചവർ
ഓർക്കുക നീ വല്ല പ്പോഴും
കഴി‍‍ഞ്ഞുപോയ കാലങ്ങളെ
എത്രയെത്ര ജീവിതങ്ങൾ
സുനാമിതിരകളിൽ,ചുഴലിക്കാറ്റിൽ
മരണത്തെ പുൽകി
പിന്നെയോ പ്രളയം വന്നു
അപ്പോഴും നീ പഠിച്ചില്ല പരസ്പരം സ്നേഹം എന്നതും
നിന്നെപോതെ മറ്റുളളവർക്കും നൻമ ചെയ്യുക എന്നതും
ഇപ്പോഴിതാ,കോവി‍ഡ് 19
നിന്നെ നാലു ചുമരുകൾക്കുളളിലാക്കി
എവിടെ നിൻെറ ജാാതി ,മത,ഭേദം
എവിടെ നിൻെറ പണവും പ്രതാപവും
ഓർക്കുക നീ വല്ല പ്പോഴും
നന്നായി ജീവിച്ചീടുക എന്നുളളതും; മർത്യ!
 

സോനാ ഷൈൻ
8 C എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത