എസ് എം.യു.പി. സ്കൂൾ നെടിയശാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന് സമീപമുള്ള മണക്കാട് പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് നെടിയശാല . 1930 ജൂൺ 16 ന് പരിശുദ്ധയമ്മയുടെ നാമധേയത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിതമായി.പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല സെന്റ് മേരീസ് പള്ളിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . നെടിയശാലയിൽ ഒരു പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ സി .എൻ .ദാമോദരൻ നായർ ആണ്. ആദ്യം രണ്ടു ക്ലാസുകൾ നടത്തുവാൻ ഉപയുക്തമായ ഒരു താത്കാലിക സ്കൂൾ കെട്ടിടം തീർക്കുകയും പിന്നീട്  പല തവണകളിലായി  രണ്ടാം ക്ലാസും മൂന്നാം ക്ലാസും നാലാം ക്ലാസും  ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു .1945.ൽ  അഞ്ചാം ക്ലാസ് ആരംഭിച്ചു ,റവ.ഫാ .സെബാസ്റ്റ്യൻ അയിറൂർക്കാരൻ ഈ സ്കൂളിന്റെ മാനേജരായി വന്നപ്പോൾ പഴയ കെട്ടിടം പൊളിച്ചു എട്ടു ക്ലാസ്സുകൾക്ക് ആവശ്യമായ മനോഹരമായ ഒരു കെട്ടിടം നിർമ്മിചു .പിന്നീട് കുറെ വര്ഷങ്ങളുടെ നിതാന്ത പരിശ്രമ ഫലമായി 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്ര‍ധമാദ്ധ്യാപകനായി ശ്രീ സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി .1980 ജൂൺ 16 നു സുവർണ ജൂബിലിയും 2005 ഫെബ്രുവരിയിൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി കൊണ്ടാടി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം