എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പരിസരമലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരമലിനീകരണം

കേരളം ദൈവത്തിന്റെ സ്വന്തം നാടായിരുന്നുവെന്നു പഴമക്കാർ പറയാറുണ്ടായിരുന്നു. പ്രകൃതിയെ ദൈവത്തെപ്പോലെ കണ്ടിരുന്ന ഒരു ജനത അന്നവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഫലപ്രദമായ മാർഗം കണ്ടുപിടിക്കാൻ പറ്റാത്തതാണ് ഇതിന് കാരണം. മരുന്നായി തളിക്കുന്ന കീടനാശിനികൾ മണ്ണിലേക്കും ജലത്തിലേക്കും ലയിക്കുമ്പോൾ മനുഷ്യരാശിക്ക് അത് വൻ വിപത്തായി തീരുന്നു. വായു മലിനീകരണംകൊണ്ട് പലതരം അലർജി രോഗങ്ങൾ ഉണ്ടാകുന്നു.
വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രേ എന്നുള്ള കാവ്യശകലം എത്ര ശരിതന്നെ. മിക്ക നദികളിലും മാലിന്യകൂമ്പാരമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലമല്ല നമ്മുടെ നദികളും കുളങ്ങളും എന്ന് നാം മനസിലാക്കണം. ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചു പഴയ രൂപത്തിൽ കൊണ്ടുവരാൻ നമുക്ക്‌ ഏവർക്കും പ്രയന്തിക്കാം.

ക്ലറിന ജോയ്
2B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം