എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അദ്ധ്യയനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ June 19 വായന ദിനം ആചരിച്ചു. വായനാ മത്സരം സംഘടിപ്പിക്കുകയും , തുടർന്ന് വായനാ വാരത്തോട് അനുബന്ധിച്ച് ഹൈസ്കൂളിൽ ഉപന്യാസ മത്സരം, പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു. July 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് ബഷീർ കൃതികളുടെ വായനാ കുറിപ്പ് മത്സരം നടത്തി. July ന് 'കോവിഡ് കാലത്തെ ആശുപത്രി - എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരo സംഘടിപ്പിച്ചു. ആഗസ്റ്റ് 22 നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് പഴഞ്ചൊല്ലുകളുക ശേഖരണം നടത്തി. September 5 അദ്ധ്യാപകദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം നടത്തി. Nov 1 കേരളപ്പിറവി ദിനത്തിൽ നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചുസുഗത കുമാരി ജന്മദിനത്തോട് അനുബന്ധമായി പ്രകൃതിയെ അടുത്തറിയുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.അതിന്റെ ഭാഗമായി School പരിസരത്ത് വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.