എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട/അക്ഷരവൃക്ഷം/ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
ഭാരതം

ശിരസ്സിൽ ഹിമവാനെ ഏന്തുന്നു ഭാരതം
പാദങ്ങളിൽ സമുദ്രത്തെ ഏന്തുന്നു ഭാരതം
 സഹസ്ര നദികൾഒഴുകീടുന്നു
ആയിരം മണ്ണിനങ്ങളിവിടെ,
ആയിരമാം പർവ്വതങ്ങളിവിടെ,
എത്ര മനൊഹരം എത്ര സുശീലം,
എന്തൊരു ഭംഗിയാണീ പരിസ്ഥിതി
ഒരിക്കൽ ബ്രിട്ടീഷുകാർ വന്നു ഇവിടെ
ഈ മനോഹാരിത നഷ്ടപ്പെടുത്താൻ
എങ്കിലൊ ഒന്നായി നിന്നല്ലൊ ഭാരതീയർ
പമ്പകടന്നു ബ്രിട്ടീഷുകീർ അന്ന്
ചരിത്രം എഴുതി നമ്മുടെ ഭാരതം
വീരനായല്ലൊ നമ്മുടെ ഭാരതം
ഭാരതീയർ എന്നൊരു പേരുകേട്ടാൽ
അഭിമാനം കൊള്ളുന്നു നാംമെല്ലാം
ഭാരതം കൈപറ്റി പല പ്രശസ്തിയും
ഭാരതം കൈപറ്റി പല സന്തോഷവും
തലകൾ ഉയരുന്നു ഞങ്ങളുടേത്
കാരണം നമ്മുടെ ഈ ഭാരതം
 

സുബ്രമണ്യക്ഷേണായ് ബി
IX D എസ്സ് എൻ ടേരസ്ററ്സ് എച്ച് എസ്സ് എസ്സ് ,തോട്ടട
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത