എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഉദയപുരം എന്നൊരു നാട്ടിൽ രാമു എന്നും കോമു എന്നും പേരുള്ള രണ്ട് കൃഷിക്കാർ ഉണ്ടായിരുന്നു. അവർ അവരുടെ കുടുംബത്തോടൊത്ത് ജീവിച്ചുപോന്നു. രാമുവും കുടുംബവും നല്ല ആരോഗ്യം ഉള്ളവരായിരുന്നു, കാരണം രാമുവും കുടുംബവും നല്ല വ്യക്തിശുചിത്വം ഉള്ളവരും പരിസരം നന്നായി ശുചിയാക്കി ഇടുന്ന വരുമായിരുന്നു.

അവർ പാഴ്വസ്തുക്കൾ ഒന്നും വാരി വലിച്ചെറിയാതെ ഒതുക്കി വച്ചു. എന്നാൽ കോമുവും കുടുംബവും രാമുവിന്റെ കുടുംബത്തിന്റെ വിപരീതമായിരുന്നു. അവർ പ്ലാസ്റ്റിക് കുപ്പികളും, കൂടുകളും, ചിരട്ടകളും എല്ലാം അവിടെ ഇവിടെ വാരി വലിച്ചെറിയുമായിരുന്നു. അതുകൊണ്ടുതന്നെ കോമുവും കുടുംബത്തിനും എന്നും അസുഖങ്ങളും ആയിരുന്നു. മാത്രവുമല്ല , കോമുവിന്റെ കൃഷിയിടത്തിൽ നിന്നും കിട്ടുന്നതിന്റെ നൂറിരട്ടി രാമുവിന്റെ കൃഷിയിടത്തിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു. കൃഷി കുറയാൻ കാരണം മണ്ണിന്റെ വളക്കൂറ് പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം കുറഞ്ഞിരുന്നു. ഒരിക്കൽ കോമു രാമുവിനോട് തന്റെ ഈ വിഷമങ്ങളെല്ലാം പറഞ്ഞു, രാമുപറഞ്ഞു അതിനൊരു കാര്യം മാത്രം ചെയ്താൽ മതി- "നിങ്ങൾ ശുചിത്വത്തോടെ ജീവിക്കുക വീടും പരിസരവും നന്നായിട്ട് ഇടുക ഒന്നും വാരി വലിച്ചെറിയരുത്", കോമുവിന് രാമുപറഞ്ഞത് മുഴുവൻ മനസ്സിലായി. അവർ പിന്നീട് നല്ല ശുചിത്വം ഉള്ളവരായി നല്ല ആരോഗ്യത്തോടെ കുറേനാൾ ജീവിച്ചു.

പ്രിയനന്ദ പി കെ
1A എസ്‌ . എൻ .ഡി .പി.എൽ. പി സ്കൂൾ തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ