എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ പ്രകൃതി ഒരു അമ്മയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു അമ്മയാണ്


     " സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ"
     

സുന്ദരമായ ഈ പ്രകൃതി ദൈവദാനം ആണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യർ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചു മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക. അധികമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. കൂടുതൽ മരങ്ങൾ വർദ്ധിക്കുന്നതോടെ ഓക്സിജന് അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം എല്ലാം ചെയ്യേണ്ടത്.

ഭൂമിയിലെ ചൂടിനെ വർധനയെ. തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ സംരക്ഷിച്ചും ജലത്തെ സംരക്ഷിച്ചും നമുക്ക് പ്രകൃതിസംരക്ഷണത്തിന്റെ വാഹതരാവാം. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്.

പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് എന്താണ്? ഇടിച്ചുനിരത്ത പെട്ട മലകളും, നികത്തപ്പെട്ട വയലുകളും, വെട്ടി നിരത്തിയ കാടുകളും, തടഞ്ഞ് നശിപ്പിക്കപ്പെട്ട നീർച്ചാലുകളും ഒക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ്.

നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതി ഇന്നൊരു പ്രതികാര ദുർഗിയായി മാറിയിരിക്കുകയാണ്. പ്രകൃതി ഇത്രയും സഹായങ്ങൾ നമുക്ക് ചെയ്തുതന്നിട്ടും നമ്മൾ ആരും തന്നെ പ്രകൃതിയെ തിരിച്ച് സഹായിക്കുന്നില്ല......

പ്രകൃതി ഒരു അമ്മയാണ്. മനുഷ്യരുടെ മാത്രമല്ല.. മുഴുവൻ ജീവജാലങ്ങളുടെയും... ആ മാതാവിനെ ഉപേക്ഷിച്ചു നാം എന്തിനാണ് വളർത്തമ്മയെ തേടുന്നത്?

അത്യാർത്ഥിയെ... അടി മോഹത്തെ നാം തിരിച്ചറിയുക.. പ്രകൃതി ഒരു അമ്മയാണ്...


WAFA ABDUL HAKKIM
7 B എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം