എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -ആത്മകഥ

ഒരിടത്ത്‌ അമ്മു എന്നൊരു പെൺകുട്ടി ജീവിച്ചിരുന്നു. അവൾ 2 ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്‌.അവളുടെ ക്ലാസ്സിലെ കുട്ടികൾക്കാർക്കും തന്നെ അമ്മുവിനെ ഇഷ്ടമുണ്ടായിരുന്നില്ല. അവൾക്കു കൂട്ടുകാർ ഉണ്ടായിരുന്നില്ല.അമ്മു ക്ലാസ്സിൽ ഒറ്റക്കാണ് ഇരിക്കുന്നത്. അമ്മുവിന്റെ മുടിയെല്ലാം പാറിപ്പറന്നും നഖം നിറയെ ചെളിയും കൂർത്ത നഖങ്ങളുമാണ് അവൾക്കുള്ളത്. അവളെ കാണാൻ ഭ്രാന്തിയെ പോലുണ്ട്. ഇതെല്ലം കൊണ്ടാണ് അവളെ ആർക്കും ഇഷ്ടമുണ്ടാവാതിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം മീനു എന്നൊരു പെൺകുട്ടി അമ്മുവിന്റെ ക്ലാസ്സിലേക്ക് വന്നു. മീനു അമ്മുവിന്റെ അടുത്താണ് വന്നിരുന്നത്. അവർ തമ്മിൽ കൂട്ടുകൂടി. ഒരു ദിവസം മീനു അമ്മുവിനോട് പറഞ്ഞു. അമ്മു നീ നാളെ വരുമ്പോൾ മുടിയെല്ലാം ചീകി നഖം വെട്ടി വൃത്തിയായി വരണം. അപ്പോൾ എല്ലാവരും നിന്നോട് കൂട്ടുകൂടും. അമ്മു അത് സമ്മതിച്ചു. പിറ്റേന്ന് മീനു പറഞ്ഞത് പോലെ അമ്മു ചെയ്തു വന്നു. അതിനു ശേഷം ക്ലാസ്സിലെ കുട്ടികളെല്ലാവരും അമ്മുവിന്റെ കൂട്ടുകാരായി. അമ്മുവിന് സന്തോഷമായി.

അശ്വതി എൻ.എസ്.
2 A എസ്‌.എൻ.ബി.എസ്‌.സമാജം എൽ.പി.സ്കൂൾ പുല്ലൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ