എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം)ക്ഷേത്രത്തിനു കീഴിൽ 1930(മലയാളമാണ്ടു ആയിരത്തി ഒരുന്നൂറ്റി ആറു )ഇൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത് .ദേവസ്വത്തിന്റെയും സമീപവാസികളുടെയും സ്ഥലം ഏറ്റെടുത്തുകൊണ്ട് മുപ്പതു സെന്റ്‌ സ്ഥലത്തു ഓലമേഞ്ഞ ഒറ്റ കെട്ടിടമായി ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു .ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്‌ളാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടിൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു. പ്രദേശത്തെ ഏക എൽ പി സ്കൂൾ ആയിരുന്നതിനാൽ അകലങ്ങളിൽ നിന്ന് പോലും ധാരാളം കുട്ടികൾ എത്തിയിരുന്നു .കാലാന്തരത്തിൽ ഒരു കെട്ടിടം കൂടി സ്കൂളിന് അനുവദിക്കുകയുണ്ടായി ,രണ്ടായിരത്തി പതിനൊന്നിൽ പ്രീ പ്രൈമറി ആരംഭിക്കുകയും നിലവിൽ നൂറ്റിമുപ്പതു കുട്ടികൾ അധ്യയനം നടത്തി വരുന്നു .