എസ് എ എൽ പി എസ് തരിയോട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലൗ ഗ്രീൻ ക്ളബ്ബ്

പ്രകൃതിയുടെ ഹരിതാഭത്തെ ആസ്വദിച്ച് ക്ലാസുകൾ കേൾക്കാൻ കുട്ടികൾക്ക് ഒരിടം, അതാണ് എസ് എ എൽ പി സ്കൂൾ തരിയോടിനെ മറ്റ് സ്കൂളിൽ നിന്നും വ്യത്യസ്തമാക്കുന്ന വള്ളിക്കുടിൽ. മന്ദാരത്തിന്റെയും ചമതയുടെയും വള്ളികൾ പടർന്ന് പന്തലായി കുട്ടികൾക്ക് തണലായി അതിൻ കീഴെ കുട്ടികൾ അറിവ് നേടുന്നു.ഒപ്പം എല്ലാ മരച്ചുവടിലും പരിസ്ഥിതി സൗഹൃദ ക്ലാസ്റൂം ഒരുക്കി പ്രകൃതിയോട് ചേർന്ന് കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കൂടാതെ ഔഷധ സസ്യങ്ങൾ മുളന്തണ്ടുകളിൽ നട്ട് നനച്ച് ഒരു ഔഷധ തോട്ടം നിർമിക്കാനും ഇങ്ങനെ പരിസ്ഥിതിയോടൊപ്പം ചേർന്ന് എസ് എ എൽ പി തരിയോട് എന്ന സരസ്വതി ക്ഷേത്രം തലയുയർത്തി നിൽക്കുന്നു

ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്

ധാരാളം OISCA പരിസ്ഥിതി ക്ലബ്ബിന്റെ സഹകരണത്തോടെ കൂടിയിട്ട് ധാരാളം വൃക്ഷങ്ങൾ ക്യാമ്പസിൽ നട്ടുപിടിപ്പിച്ച് ഉണ്ട്. നൂറോളം വൃക്ഷങ്ങൾ ഉണ്ട് കണിക്കൊന്ന, മണിമരുത്, കൂടാതെ ഒരു പുളിമരവും കായ്ക്കുന്ന ഒരു കാട്ടു മാവും ഉൾപ്പെടെ നൂറോളം മരങ്ങൾ ഉണ്ട് ക്യാമ്പസിൽ ഉണ്ട്.നല്ല ഹരിതാഭമായ ക്യാമ്പസ് ആണ് എസ് എൽ പി എസ് തരിയോടിന്റേത്. ഒപ്പം അത് വളരെ വൃത്തിയായി സൂക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയമായി 2016 ൽ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.