എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/സഹനം

Schoolwiki സംരംഭത്തിൽ നിന്ന്
സഹനം

നോക്കുക മർത്യനീഭുമിയാം അമ്മയെ
എത്ര മനോഹരമെന്രെ ഭൂമി
കാടും മലയും പുൽമേടും
കളകളമൊഴുകുംനദികളുു
എത്ര മനോഹരിഭൂമിയമ്മ
സർവ്വംസഹയാം അമ്മയിന്ന്
സംഹാര രുദ്രയായ് തീർന്നുവെന്നോ
അരുതരുത് മക്കളേ എന്നുള്ള
അമ്മ തൻ ആർത്തനാദം
കേട്ടില്ല നമ്മൾ ഒരിക്കലും
പ്രളയമായ് വന്നമ്മ…..
കേട്ടില്ല നമ്മൾ
ഒടുവിലൊരു മഹാമാരിയായ്
മാലോകരെ വിറപ്പിച്ചമ്മ
താണ്ഢവമാടുമ്പോൾ
തെറ്റുകൾ പൊറുക്കുവാൻ
അമ്മ തൻ കാൽക്കൽ വീഴാം
നമുക്കമ്മ തൻ പൈതലാകാം.
                                                                               
          

ദേവനന്ദ ഡി.എസ്
6 B എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത