എസ് വി ഡി യു പി എസ് പുറക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

എസ്. വി.ഡി. യു.പി.സ്കൂൾ ചരിത്രം

സ്ക്കൂൾ ചരിത്രം

1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ  സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് .

ഭാഷാന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഗൗഡസാരസ്വത ബ്രാഹ്‌മണരുടെ പുറക്കാട് ശ്രീവേണുഗോപാല ദേവസ്വം വകയാണ് ഈ സരസ്വതി ക്ഷേത്രം.ക്ഷേത്ര സമ്പത്ത് വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തി സാമൂഹിക പുരോഗതിക്കു വിളക്കു കൊളുത്തിയ നിർണ്ണായക ചരിത്രഗതിക്കു വഴിയൊരുക്കിയവരിൽ പ്രധാനിയായിരുന്ന കെ. നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലാണ് പുറക്കാട് ശ്രീ വേണുഗോപാല ദേവസ്വം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്.

ആലപ്പുഴയിലെ കിരീടം വെയ്ക്കാത്ത രാജാവ് എന്നു വിശേഷിപ്പിച്ചിരുന്ന നാഗേന്ദ്ര പ്രഭുവിന് അദ്ദേഹം നടപ്പാക്കിയ വികസനങ്ങളോടുള്ള ആദരവായി നാട്ടുകാർ നൽകിയ പ്രതിനാമം ആലപ്പുഴ നെഹ്‌റു എന്നായിരുന്നു. അദ്ദേഹം ദീർഘകാലം സനാതന ധർമ്മവിദ്യാശാല സ്ക്കൂളുകളുടെ മാനേജരുമായിരുന്നു.

വിദ്യാഭാസ സഹായം നൽകാൻ വിദ്യാദി വർദ്ധിനി ഫണ്ടിന് രൂപം നൽകിയതും നാഗേന്ദ്ര പ്രഭുവാണ്. സമുദായികവും സാമൂഹിഹവുമായ പുരോഗതിക്കായി സാമ്പത്തികമായും നേതൃത്വപരമായും നാഗേന്ദ്ര പ്രഭു നൽകിയ സംഭവനകളും ചരിത്രത്തിലെ മായാത്ത മുദ്രകളാണ്. ഗോവയിൽ നിന്നും പലയാനം ചെയ്തു വിവിധ ദേശങ്ങളിലേക്ക് പടർന്ന കൊങ്കിണി മാതൃഭാഷയായ ഗൗഡ സാരസബ്രാഹ്മണ സമുദായക്കാരുടെ സംസ്കൃതി യുടെ വെളിച്ചങ്ങളിലൊന്നായ ശ്രീ. കെ. നാഗേന്ദ്ര പ്രഭുവിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ശ്രീ വേണുഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്കൂളിന് കാലാന്തരത്തിൽ ഭാഷ ന്യൂനപക്ഷ സമുദായമെന്ന നിലയിൽ വേണ്ട പരിഗണയോ സഹായമോ ലഭിക്കാതിരിന്നിട്ടും നല്ല രീതിയിൽ ഈ സരസ്വതി ക്ഷേത്രം അതിന്റെ വിജയ വഴിയിലൂടെ മുന്നോട്ടു പോകുന്നു.

മാറി വരുന്ന സാമൂഹിക പശ്ചാത്തലമനുസരിച്ചും വിദ്യാഭ്യാസ രീതികൾക്കനുസരിച്ചും മാറ്റങ്ങൾ ഉൾക്കൊണ്ട് നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന്റെ ഫലമായിട്ട് സ്ക്കൂളിന് കിട്ടുന്ന അംഗീകാരം അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രചോദനമാവുകയും തദ്വാര മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ഐക്യത്തോടുകൂടി നടപ്പിലാക്കുവാനും കഴിയുന്നു.

{{#multimaps:9.346766, 76.368585 }}