എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോൽസവം വാർഡ് കൗൺസിലർ ടി.എ.അബ്ബാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപികയും, അധ്യാപകരും ചേർന്ന് സ്കൂളിൽ അക്ഷരദീപം തെളിച്ചു. ആ സമയത്ത് വിദ്യാർത്ഥികൾ വീട്ടിൽ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉച്ചയ്ക്കു ശേഷം എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

2021 ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ജോതി ജോർജ് പരിസ്ഥിതി ദിന സന്ദേശം [ ഗൂഗിൾ മീറ്റ് ] നൽകി. കുട്ടികൾ  തയ്യാറാക്കിയ പോസ്റ്റർ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു.

2021 ജൂൺ 19 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും ലൈബ്രറി ബുക്ക് വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച 7 മണിക്ക് സർഗോൽസവം നടത്തുന്നുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 21 ന് ആഘോഷിച്ചു. ക്വിസ്, അഭിനയ ഗാനം, റോക്കറ്റിന്റെ മോഡലുകൾ, ആകാശക്കാഴ്ച ചിത്രരചന എന്നിവ ഉൾപ്പെടുത്തി തങ്കത്തോണി എന്ന ഷോർട്ട് വീഡിയോ തയ്യാറാക്കി.

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാർഗിൽദിനം ജൂലൈ 26 ന് ആഘോഷിച്ചു. പ്രസംഗ മൽസരം നടത്തുകയുണ്ടായി.

2021 ആഗസ്റ്റ് 26 ന് രക്ഷകർതൃ ശാക്തീകരണത്തിനായി മക്കൾക്കൊപ്പം എന്ന പരിപാടി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മേജർ അനീഷ് ഗുരുദാസ് വിഷയാവതരണം നടത്തി.

2021 ആഗസ്റ്റ് 1 ന് രക്ഷകർത്താക്കൾക്കായി കോവിഡ് ബോധവൽക്കരണ ക്ലാസിന്  വി.പി.എസ്. ലേയ്ക് ഷോർ  ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ അരുൺ നേതൃത്വം നൽകി. ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിപാടി ഏറ്റവും ഫലപ്രദമായിരുന്നു.

2021 ആഗസ്റ്റ് 15 ന് സ്ക്കൂളിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾ എല്ലാവരും രാവിലെ 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് ക്വിസ് മൽസരവും സംഘടിപ്പിച്ചു.

2021 ആഗസ്റ്റ് 21 ന് ഓണാഘോഷ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ പൂക്കളമിട്ടതിന്റെ ഫോട്ടോ അയച്ചു. ഗൂഗിൾ മീറ്റിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

2021 സെപ്റ്റംബർ 14 ഹിന്ദി ഭാഷാചരണത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഹിന്ദി കവിതകൾ, പ്രസംഗം, ആശംസാ കാർഡ് എന്നിവ തയ്യാറാക്കി.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് നിർദ്ദേശം നൽകി. സ്കൂളും പരിസരവും നെട്ടൂർ ഐ.എൻ.ടി.യു.സി.യിലെ തൊഴിലാളികൾ വൃത്തിയാക്കി. അധ്യാപകർ നേതൃത്വം നൽകി.

:2021 നവംബർ 1 കേരളപ്പിറവി ദിനം ഓഫ് ലൈനായി ആഘോഷിക്കാൻ സാധിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് സദ്യ നൽകി.

2021 നവംബർ 14 ശിശു ദിനം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ പ്രച്ഛന വേഷം , പ്രസംഗം എന്നിവ നടത്തി2021 ഡിസംബർ 23 ന് ക്രിസ്തുമസ്സ് ദിനാഘോഷത്തിന് വാർഡ് കൗൺസിലർ T.A. അബ്ബാസ് കേക്ക് മുറിച്ച് ആരംഭം കുറിച്ചു. കുട്ടികൾ സ്കൂൾ അലങ്കരിക്കുകയും, കരോൾ നടത്തുകയും ചെയ്തു.

പഠനോത്സവം 2023-24