എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്2

Schoolwiki സംരംഭത്തിൽ നിന്ന്

21/01/2022

രണ്ടാം ക്ലാസ്സിന് ഇന്ന് ഗണിതം ഓൺലൈൻ ക്ലാസ് ആയിരുന്നു. കാട് നമ്മുടെ വീട് എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ആയിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. ഏകീ കൃതമല്ലാത്ത പഴയ കാല അളവുകൾ ആയ ചാൺ, ചുവട് എന്നിവയെ കുറിച്ച് ടീച്ചർ വിശദീകരിച്ച് ക്ലാസ്സെടുത്തു. ഏകീകൃതമായ അളവുകൾ അല്ല ഇവയെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ടീച്ചർ വിശദീകരിച്ചു. ഇന്നത്തെ അളവുപകരണങ്ങൾ ആയ സ്കെയിൽ, ടാപ്പ് ഇവയും പരിചയപ്പെടുത്തി. വീട്ടിലെ മേശയുടെ  നീളം പെൻസിൽ ഉപയോഗിച്ച് അളക്കാനും മുറിയുടെ നീളം ചുവട് ഉപയോഗിച്ച് അളക്കാനുമുള്ള തുടർ പ്രവർത്തനം ആണ് നൽകിയത്.

22/01/2022

  ഇന്ന് രണ്ടാം ക്ലാസ്സിന്റെ ഓൺലൈൻ ക്ലാസ്സ്‌ മലയാളം  ആയിരുന്നു.അണ്ണൻകുഞ്ഞും ആനമൂപ്പനും എന്ന

പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ടീച്ചർ പറഞ്ഞത്. പാഠവുമായി

ബന്ധപ്പെട്ട ചെറിയ ചോദ്യങ്ങൾ ചോദിച്ചു. കാട്ടിലെ ജീവികളെ മരം കേറുന്നവർ, മാനത്തു പറന്നു നടക്കുന്നവർ, സൂത്രശാലികൾ, മല്ലന്മാർ എന്നിങ്ങനെ തരം തിരിക്കാൻ പറഞ്ഞു. അറിയിപ്പ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ടീച്ചർ പറഞ്ഞു.അറിയിപ്പ് തയ്യാറാക്കാനും ജീവികളെ തരം തിരിച്ചെഴുതാനുമുള്ള

പ്രവർത്തനം തുടർപ്രവർത്തനമായി നൽകി.