എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സുദിനം ദിനപത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സുദിനം ദിനപത്രം

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്കൂളിലെയും ക്ലാസിലേയും പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റൽ രൂപത്തിൽ പത്രം പുറത്തിറക്കുന്നു. pdf രൂപത്തിൽ എല്ലാ ക്ലാസിലെയും വാട്സാപ്പ് ഗ്രൂപ്പുകളിലും എത്തുന്നു. രക്ഷിതാക്കൾക്ക് സ്വന്തം കുട്ടിയുടെ ക്ലാസിലും സ്കൂളിലും നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ അതത് ദിവസങ്ങളിൽ അറിയാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വന്തം സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.

പത്രത്തിന്റെ ഉള്ളടക്കം

1) സ്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ, ചിത്രങ്ങൾ.

2) ഇന്നത്തെ ആകാശവാണി വാർത്ത.

3) ഓരോ ക്ലാസുമായി ബന്ധപ്പെട്ട വാർത്തകൾ ചിത്രങ്ങൾ.

4) മെഗാ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും.

5) കുട്ടികളുടെ സൃഷ്ടികൾ രക്ഷിതാക്കളുടെ സർഗ്ഗസൃഷ്ടികൾ.

6) പ്രധാന അറിയിപ്പുകൾ.

7) എഡിറ്റോറിയൽ, സന്ദേശങ്ങൾ, ചിന്തകൾ, കുട്ടികൾക്കുള്ള ലളിത പ്രവർത്തനങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങളുടെ പാചകക്കുറിപ്പ്, പ്രചോദനപരമായ കൗതുകവാർത്തകൾ (ലിങ്ക് )

പ്രവർത്തന ഘട്ടങ്ങൾ

1) ഓരോ ക്ലാസിൽ നിന്നും രണ്ടോ മൂന്നോ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുന്നു.

2) എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളാണ് പ്രധാനമായും പത്ര നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.

3)ഓരോ ദിവസവും പത്രം Publish ചെയ്യുന്നതിന്റെ ചുമതല ഓരോ അധ്യാപകർക്കും നൽകുന്നു.

4) സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും HM - ന്റെ സഹായത്തോടെ SRG കൺവീനർ കളക്റ്റ് ചെയ്യുന്നു.

5) ക്ലാസിലെ വാർത്തകളും ചിത്രങ്ങളും അതത് ക്ലാസിലെ കുട്ടികൾ ടീച്ചറുടെ സഹായത്തോടെ നിർമിക്കുന്നു. ക്ലാസ് ടീച്ചർ ചുമതലയുള്ള അധ്യാപകന് send ചെയ്യുന്നു.

6)ചുമതലയുള്ള അധ്യാപകൻ വാർത്തകളും ചിത്രങ്ങളും ക്രോഡീകരിച്ച് pdf രൂപത്തിൽ ഗ്രൂപ്പിൽ Post ചെയ്യുന്നു.

ദിനപത്രം കൊണ്ടുള്ള നേട്ടങ്ങൾ

1)ഒരു പത്രം രൂപപ്പെടുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുന്നു.

2) കുട്ടികളുടേയും രക്ഷിതാക്കളുടേയും സർഗ്ഗവാസനകളും, പൊതു വിജ്ഞാനവും പരിപോഷിപ്പിക്കുന്നു.

3) റേഡിയോ വാർത്ത കേൾക്കുന്ന ശീലം കുട്ടികളിലും രക്ഷിതാക്കളിലും വളർത്താൻ കഴിയുന്നു.

4)പ്രധാന പ്രവർത്തനങ്ങൾ അതത് ദിവസം തന്നെ രക്ഷിതാക്കളിലും സമൂഹത്തിലും എത്തുന്നു.