എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

2019 -2 0 അധ്യയന വർഷത്തിൽ  വളരെ തിളക്കമാർന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ  കാഴ്ച വയ്ക്കാൻ  പരിസ്ഥിതി ക്ലബിന് സാധിച്ചു .  ജൈവ വൈവിധ്യ കോൺഗ്രസിൽ  ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ സാധിച്ചു .പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ എല്ലാം നടത്തുകയും .പലവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും  സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നട്ട് സംരക്ഷിച്ചു വരികയും ചെയ്യുന്നു .അതിനോടനുബന്ധിച്ചു ഔഷധസസ്യ തോട്ടം ,പച്ചക്കറിത്തോട്ടം, താമരക്കുളം, ആമ്പൽക്കുളം  എന്നിവയും സംരക്ഷിച്ചു വരുന്നു .നെല്ലിന്റെ ജന്മദിനത്തിൽ ഈ സ്കൂളിലെ കുട്ടികളും അധ്യാപകരും  കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു .ജൈവ വൈവിധ്യ സംരക്ഷണത്തിൽ പത്തനംതിട്ട ജില്ലയിൽ  നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി . കോവിഡ്  കാലത്തോടനുബന്ധിച്ചു  കുട്ടികൾ അവരവരുടെ വീട്ടിൽ പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും  അവയുടെ ഓൺലൈൻ പ്രദര്ശനം നടത്തുകയും ചെയ്തു .