എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

 " മർത്ത്യനും മൃഗവുമീവൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമിച്ചരാചാരമൊന്നായി തളർന്നുപോ-
മിപ്രപഞ്ചത്തിൻ നാഡീഞരമ്പറുക്കുകിൽ "
                                                                                 - പി കുഞ്ഞിരാമൻ നായർ

മനുഷ്യനും ജീവജാലങ്ങളും വൃക്ഷവും നക്ഷത്രവമെല്ലാം ഒരു പട്ടുനൂലിൽ കോർത്ത മണികൾ പോലെയാണ്.പ്രപഞ്ചമാകുന്ന പട്ടുനൂലിൽ.അതു പൊട്ടിയാൽ ഈ ചരാചരങ്ങൾ ഒന്നായി തളർന്നുപോകും.ദൈവം ദാനം നൽകിയ ഈ പ്രപഞ്ചത്തെ ഏവർക്കും ഇഷ്ടമല്ലേ? ആ പരിസ്ഥിതിയെ നമ്മൾ ഏവരും മാറോട് ചേർത്ത് അണയ്ക്കുക.

ഇന്നത്തെ കാലാവസ്ഥയിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.കാരണം പരിസ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾ തന്നെ. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രം മനുഷ്യൻ പരിസ്ഥിതിയെ നിരന്തരമായി ചൂഷണം ചെയ്യുകയാണ്. മഴയും വെയിലും കുന്നും സമതലവും ഒക്കെ പരിസ്ഥിതിയുടെ താളങ്ങളിൽ സൃഷ്ടിക്കപ്പെട്ടവയാണ്. ഇവയിലേതെങ്കിലുമൊന്നിന് മാറ്റം സംഭവിച്ചാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ തകരും.

പ്രാചീന കാലങ്ങളിൽ മനുഷ്യൻ നാടൻ വിഭവങ്ങളുടെ ഉപയോഗത്തിൽജീവിതം കഴിച്ചു കൂട്ടിയപ്പോൾ അവർക്ക് കാര്യമായ പ്രശ്നങ്ങൾഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ശാസ്ത്രം പുരോഗമിച്ചതോടെ മനുഷ്യന്റെ വളർച്ച ഒരുപടി കൂടി മുന്നിൽ ആയെങ്കിലും പ്രകൃതിയുടെ സ്വാഭാവിക ഘടനയിൽമാറ്റം വന്നിട്ടുണ്ട്. പരിസ്ഥിതിയെ മലിനമാക്കുന്നവർ നാളെ ഒരു വലിയ പ്രശ്നം തന്നെ നേരിടേണ്ടിവരും. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രപഞ്ചം. മനുഷ്യനു വേണ്ടി മാത്രമല്ല ഭൂമി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഭൂമിയിലുള്ള സർവ്വചരാചരങ്ങൾക്കും ഇവിടെ ഒരു പോലെ ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ സ്വാർത്ഥരായ മനുഷ്യർ പരിസ്ഥിതിയെ തങ്ങളുടെ മാത്രമാക്കി മാറ്റുകയാണ്. ഇതിനെതിരെ ഒരുപുനർവിചിന്തനം ആവശ്യമാണ്.

പരിസ്ഥിതി സൗഭാഗ്യങ്ങൾ നമുക്ക് ഓരോന്നായി നഷ്ടപ്പെടുന്നു.വനങ്ങളും, പുഴകളും, മലകളും ഒരു പഴങ്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യാവസായിക ആവശ്യങ്ങൾക്കായിവനങ്ങൾ നഷ്ടപ്പെടുത്തുന്നത് സ്വാർത്ഥതയാണ്. കൃഷി വ്യവസായത്തിനുവഴിമാറുന്നു. ഇനിയെങ്കിലും ഈ പരിസ്ഥിതി ഇതുപോലെ നിലനിന്നെങ്കിൽ മാത്രമേ മനുഷ്യൻഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും നില നിൽക്കാൻ സാധിക്കൂ.

ജൂബി തോമസ്
9 എൻ. എസ്. എസ് എച്ച്. എസ്. മക്കപ്പുഴ
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം