എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/ശുചിയായ് കാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയായ് കാക്കാം

നമ്മുടെ നാടിൻ ആരോഗ്യം
നമ്മക്കൊന്നായ് കാത്തീടാം
നാട്ടിൽ നന്മ പരന്നീടാൻ
ശുചിയായ് കാക്കാം നാടിനെ

പുഴയെ വിഷമയമാക്കാതെ
പുഴയുടെ മാറു തുരക്കാതെ
വയലിൻ പച്ചയെ മായ്ക്കാതെ
വയൽക്കിളി പാട്ടിനു ചെവിയോർക്കാം

വ്യാധികളിവിടെ പലതുണ്ടാം
വ്യാധിപരത്താൻ ചിലരുണ്ടാം
വൈറസ് മുതലാം സൂക്ഷ്മൻമാർ
വ്യാധിവ്യധകൾ സൃഷടിക്കും

വ്യാധി പരത്താൻ പലരുണ്ടാം
വ്യാധി വാഹകർ പലരുണ്ടാം
വായു ജലത്തിൽ മണ്ണതിലും
വാസം അവരുടെ മാലിന്യം

മാലിന്യങ്ങൾ ഇല്ലെന്നാൽ
വ്യാധി വാഹകരില്ലിവിടെ
വ്യാധികൾ പലതും ഇല്ലാതാം
മാലിന്യങ്ങൾ ഇല്ലെന്നാൽ

ശുചിയായ് കാക്കാം നാടിനിയും
ശരിയായ് കാക്കാം ആരോഗ്യം
ശുചിയായ് കാക്കാം നാടിനിയും
ശരിയായ് കാക്കാം ആരോഗ്യം
                 
                                     അഭിജിത്ത് സുനിൽ 6ബി
                           എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ

അഭിജിത്ത് സുനിൽ
6ബി എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത