എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയിൽനിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂർ".ഈ  ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവർഷം 1105 ൽ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളിൽ ഒന്നാണിത് .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂർ ഗ്രാമത്തിന് അറിവിന്റെ പുത്തൻ വാതായനങ്ങൾ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തിൽ   ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ. കൊല്ലവർഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം  നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു.