എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്.ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു.ഗണിത ശാസ്ത്രത്തിലെ 8, 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളില‍ും സബ്ജക്റ്റ് കൗൺസിൽ കൂടുകയും ചർച്ചകൾ നടത്തിവരുകയും ചെയ്യുന്നു. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു. ഗണിത മാഗസിൻ പ്രകാശനം ചെയ്‍ത‍ു.

പ്രദർശനം
ഗണിത മാസിക പ്രകാശനം