എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്ലാസ്‍റ്റിക് നിർമാർജനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സമൂഹനന്മ കുട്ടികളിലൂടെ 2012 ഒക്ടോബർ 1ന് പ്ലാസ്റ്റിക് നിർമാർജന പരിപാടിക്ക് തുടക്കം കുറിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്, ശുചിത്വമിഷൻ ആലപ്പുഴ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 1 പ്ലാസ്റ്റിക് നിർമാർജന ദിനമായി ആചരിച്ചു. രാവിലെ അസംബ്ലിയിൽ ഹെഡ്‌മിസ്ട്രെസ് പ്ലാസ്റ്റിക് നിർമാർജന ബോധവൽക്കരണ പ്രസംഗം നടത്തി.സീഡ് പോലീസ് ഓഫീസർ കെ മധുസൂദാനൻ പിള്ള, ശ്രീമതി. ഉൾക്ക എന്നിവർ ക്ലാസ്സ്‌ നയിച്ചു. തുടർന്ന് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂളിലും പരിസരത്തും ഉള്ള പ്ലാസ്റ്റിക്കുകൾ ചാക്കുകളിൽ ശേഖരിച്ചു. സ്കൂൾ പരിസരത്തു നിന്നുള്ള 2 ചാക്ക് പ്ലാസ്റ്റിക്, കുട്ടികളുടെ വീടുകളിൽ നിന്നും ശേഖരിച്ച 9 ചാക്ക്, അങ്ങനെ 11 ചാക്ക് പ്ലാസ്റ്റിക് ഒക്ടോബർ 5 വെള്ളിയാഴ്ച പഞ്ചായത്ത്‌ ഗ്രൗണ്ടിൽ എത്തിച്ചു

https://fb.watch/aRSGigfycx/