എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/SPACE ക്ലബ്ബ്(Sincere Parenting And Child Education)

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നന്ദന NRPMHSS ൽ 8 ആം ക്ലാസ്സിൽ ആദ്യമായി സ്കൂളിൽ എത്തിയപ്പോൾ . സ്ക്കൂൾ ബസിൽ എത്തിയ കുട്ടിയെ എടുത്തു വരാന്തയിൽ ഇരുത്തി. മുട്ടിൽ ഇഴഞ്ഞു ക്ലാസ് റൂമിലേയ്ക്ക് എത്തിയപ്പോൾ ക്ലാസ് ടീച്ചറും കുട്ടികൾ എല്ലാപേരും എഴുന്നേറ്റു നിന്നാണ് അവളെ സ്വീകരിച്ചത്. ശാരീരിക വൈകല്യങ്ങളുളള കുട്ടികൾ ധാരാളം ഇവിടെ പഠിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുകാലുകളുമില്ലാത്ത  ഒരുകുട്ടി പഠിക്കാൻ വരുന്നത്. കുട്ടികളും , ടീ ച്ചേഴ്സും , സ്ക്കൂൾ ഒന്നാകെ അവളെ നെഞ്ചിലേറ്റി. അദ്ധ്യാപകരുടെ ശ്രമഫലമായി ഒരു വീൽ ചെയർ സംഘടിപ്പിക്കാൻ കഴിഞ്ഞു. അവളെ വീൽച്ചെയറിലിരുത്തി സ്ക്കൂളിന്റെ ഓരോ ഭാഗത്തും കൊണ്ടുനടക്കാൻ കുട്ടികൾ മത്സരമായിരുന്നു.

ക്ലാസ്സിലെ ഭിന്നശേഷി കുട്ടിയായിരുന്ന വിജയ് പോലും അവൾ വരുമ്പോഴേയ്ക്കും ക്ലാസ്സിൽ സൂക്ഷിക്കുന്ന വീൽ ചെയർ വരാന്തയിൽ എടുത്തുവയ്ക്കാൻ ശ്രദ്ധിക്കുമായിരുന്നു.

പിന്നീടുള്ള വർഷങ്ങളിലെ ക്ലാസ് ആഘോഷങ്ങൾ എല്ലാം നന്ദനയെയും , വിജയ് യേയും മുൻ നിർത്തിയുള്ളവയായിരുന്നു. ഓണാഘോഷത്തിൽ പൂക്കളം ഡിസൈൻ ചെയ്യാനൊക്കെ അവർ മുൻ കൈ എടുത്തു.

സ്പേസിന്റെ ക്ലാസിലെ ലീഡർ നന്ദനയായിരുന്നു. സ്ക്കൂളിൽ Space ന്റെ ആഭിമുഖ്യത്തിൽ Hmന്റെ യും PTA പ്രസിഡന്റിന്റേയും നേതൃത്വത്തിൽ 'കുട്ടികളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം' എന്ന വിഷയവുമായി ബന്ധപ്പെട്ട് സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ ക്ലാസ് സംഘടിപ്പിച്ചപ്പോൾ , നന്ദനയെപ്പോലുള്ള കുട്ടികളുടെ മാനസിക സന്തോഷത്തിലും സ്ക്കൂൾ എത്ര ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായതായി സൈക്കോളജിസ്റ്റുകൾ പരാമർശിച്ചു.

എല്ലാ വർഷവും സ്ക്കൂൾ 10 ൽ പഠിക്കുന്ന കുട്ടികൾക്ക് സംഘടിപ്പിക്കുന്ന പഠന വിനോദ യാത്രയെക്കുറിച്ച് ക്ലാസ്സിൽ പറഞ്ഞപ്പോൾ 32 കുട്ടികളും നന്ദനയോടും , വിജയിയോടുമൊപ്പം ടൂർ പോകാനുള്ള അവസരം ഉണ്ടാക്കി തരണം എന്ന് ക്ലാസ് ടീച്ചറിനോടും Hm നോടും അഭ്യർത്ഥിച്ചു. അഭ്യുദയകാംഷികളുടെ സഹായത്തോടെ വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് 10 മിനിട്ട് എല്ലാവരേയും കാണാം എന്ന് അനുവാദം നല്കി. 2019 സെപ്റ്റംബർ 25 - ആം തീയതി തീരദേശ മേഖലയിൽ നിന്നുൾപ്പെടെയുള്ള 33 കുട്ടികളും Hmന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ, ക്ലാസ് ടീച്ചർ ജയശ്രീ എസ് എൽ,  മധുസൂദനനൻ പിള്ള സർ , ഗോപകുമാർ സർ ,വേണുഗോപാൽ സർ ,രതീഷ് എന്നിവരും നന്ദനയുമായി അദ്ദേഹത്തിന്റെ ചേംബറിലെത്തി. 10 മിനിട്ട് അനുവദിച്ച അദേഹം ഒരു മണിക്കൂറോളം നമ്മുടെ കുട്ടികളുമായി പഠന സംബന്ധമായ വിഷയങ്ങൾ സംസാരിച്ചു.നന്ദനയുമായി പ്രത്യേകം അദ്ദേഹം സംസാരിക്കു കയും അവൾക്ക് 'മല്ലു കഥകൾ, എന്ന ബുക്ക് നില്ക്കുകയും ചെയ്തു

നന്ദന സ്ക്കൂളിന് വേണ്ടി അദ്ദേഹത്തിന് ഓണാട്ടുകരയുടെ ഉത്സവമായ ചെട്ടിക്കുളങ്ങര കുതിര കെട്ടിന്റെ ചിത്രം സമ്മാനിച്ചു

ടൂറിനൊപ്പം വന്ന നന്ദനയുടെ അമ്മ അവളുടെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച്  സംസാരിച്ചു. അവളുടെ ഓപ്പറേഷന് വേണ്ട എല്ലാ സഹായവും അദേഹം വാഗ്ദാനം ചെയ്തു

10B ക്ലാസ്സിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഉൽക്ക ടീച്ചറും ജയശ്രീ ടീച്ചറും ചേർന്ന് വിദ്യാഭ്യാസ മന്ത്രിയെ ഏൽപ്പിച്ചു

പിന്നീട് zoo, ആർട്ട് ഗാലറി, അക്വേറിയം , ശാസ്താംകോട്ട ശുദ്ധ ജല തടാകം ഇവിടെയെല്ലാം കുട്ടികളും ടീച്ചേഴ്സും വീൽചെയറുരുട്ടി കൊണ്ടു നടന്നന്ന് അവളെ കാണിച്ചു.

അവളോടുള്ള സ്ക്കൂളിന്റേയും ക്ലാസ്സിന്റേയും കരുതൽ തുടർന്നുകൊണ്ടിരുന്നു . ശിശു ദിനത്തിൽ കുട്ടികളും അദ്ധ്യാപകരും ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലായിരുന്ന കുട്ടിയെ കാണാൻ പോവുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു

സ്കൂളിലെ തയ്യൽ ടീച്ചറിന്റെ സഹായത്തോടെ കുട്ടികൾ ബാഗ് തയ്ക്കാനും കുടയുണ്ടാക്കാനും പഠിച്ചു

December 3 ഭിന്നശേഷി ദിനത്തിൽ മീറ്റിംങ് സംഘടിപ്പിക്കുകയും അദ്ധ്യാപകരും കുട്ടികളും സമ്മാനം നല്കുകയും ചെയ്തു

2019ജനുവരി13 ന് കുട്ടികളിലെ പരീക്ഷ പേടി എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് സ്ക്കൂളിൽ സംഘടിപ്പിച്ച Meeting ൽ ശാസ്താംനട ജയ ജ്യോതിസ്ക്കുളിലെ മുൻ Hm മും മാനേജ്മെന്റ് ട്രസ്റ്റി അംഗവുമായ ജയശ്രീ ടീച്ചർ ക്ലാസ്സ് നയിച്ചു.

പത്താം ക്ലാസിന്റെ അവസാന ദിനത്തിലെ ഫങ്ഷന് ഒരേ ഡ്രസ്സുമായി കൂട്ടുകർ അവൾക്കൊപ്പം നിന്നു

കൊറോണ എന്ന ലോകം ഭയത്തോടെ കണ്ട രോഗം കേരളത്തിലുമെത്തിയപ്പോൾ SSLC പരീക്ഷ സാധാരണയിൽ നിന്നും വളരെ താമസിച്ചാണ് നടന്നത്. ഈ സമയങ്ങളിലെല്ലാം നന്ദനയുടെ ക്ലാസ്സിലെകൂട്ടുകാരുടേയും ടീച്ചേഴ്സിന്റെയും സ്വപ്നമായിരുന്നു അവൾക്കൊരു ഇലട്രിക്ക് വീൽ ചെയർ . പല ശ്രമങ്ങളും ഇതിനായി നടന്നതെങ്കിലും ഫലം കണ്ടില്ല. ഈ അവസരത്തിൽ 10 Bയിലെ രേഷമ രാജേഷ് കായംകുളം MLA പ്രതിഭാഹരിയെ നേരിൽക്കണ്ട് നിവേദനം നല്കി. കൂട്ടുകാരിയുടെ ആ ഇടപെടൽ ഫലം കണ്ടു. കായംകുളത്തെ സന്ന ദ്ധ സംഘടന വീൽ ചെയർ നല്കാമെന്ന് സമ്മതിക്കുകയും 2020 June 29 ന് MLA യുടെയും Hm ന്റെയും ക്ലാസ് ടീച്ചറിന്റേയും സാന്നിധ്യത്തിൽ അത് നല്കുകയും ചെയ്തു

സമൂഹത്തിന് നല്ലൊരു മാതൃകയാവാൻ കൂട്ടുകാർക്കും , സ്ക്കൂൾ അധികൃതർക്കും കഴിയുന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് നന്ദനയും NRPMHS ലെ അവളുടെ കാലഘട്ടവും