എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൗട്ട് & ഗൈഡ്സ്'
  • സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .എൻ എം. യു.  പി . സ്കൂൾ .  ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു.  പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .  അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം .  ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം .  സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരിഗണന, വിനയം ,സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .
  • മലയാളം ക്ലബ്‌
  • ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും മനോജ്‌കുമാർ , ലെനി , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നടത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - (മനോജ്‌കുമാർ, അദ്ധ്യാപകൻ )...
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് .  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ . ചേരാവള്ളി ശശിയായിരുന്നു .  ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു .  വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു .  അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .
  • കണക്ക് ക്ലബ്‌
  • വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും  വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .  -(ശ്രീലക്ഷ്മി. വി )
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.
  • അറബിക് ക്ലബ്‌
  • വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അറബിക് ക്ലബ്ബിൽ സ്കൂളിൽ ഉണ്ട് ദിനാചരണങ്ങൾ ആചരിക്കുന്നുണ്ട്  കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു നിരവധിതവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട് ജില്ലാതലങ്ങളിൽ വരെ മത്സരത്തിന് കുട്ടികളെ അയച്ചിട്ടുണ്ട്(അനസ് മോൻ അദ്ധ്യാപകൻ)
  • ആരോഗ്യ ക്ലബ്‌ ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു.
  • സുരക്ഷ ക്ലബ്‌ ആത്മ സുരക്ഷയെയും സാമൂഹ്യ സുരക്ഷയെയും കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിന് ക്ലാസുകൾ നൽകുന്നു.
  • പരിസ്ഥിതി ക്ലബ്‌ പരിസ്ഥിതി സംബന്ധമായ അവബോധ മുണ്ടാക്കുന്ന പ്രശ്നോത്തരി ,വീഡിയോദൃശ്യങ്ങൾ ,റാലി , മറ്റു മത്സരങ്ങൾ എന്നിവ നടത്തുന്നു.