എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഇമ്മിണി ബല്ല്യ അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
ഇമ്മിണി ബല്ല്യ അസുഖം

ലോകം ബല്ല്യ അസുഖത്തിലായിരിക്ക്ണ്
 കൊറോണ എന്ന ബല്ല്യ അസുഖം.
 ആര്ക്കും പുറത്തിറങ്ങാൻ പറ്റണില്ല.
 സ്കൂളില്ല്യ, വണ്ടില്ല്യ, കടല്ല്യ , ഒന്നുല്ല്യ.…
 ഉപ്പാപ്പകും ഉമ്മാമക്കും പെരുത്തിഷ്ട്ടായി.
എന്താച്ചാ എല്ലാരേം ഒരുമിച്ച് കിട്ടീല്ലേ.
 മനുഷ്യരെല്ലാം തിരക്കിലല്ലേ.
 ഇമ്മിണി ബല്ല്യ തിരക്ക്.
 അതങ്ങ് പടച്ചോൻ പരീക്ഷിക്കാണ്.
ഇപ്പൊ പുഴകളൊക്കെ തെളിഞ്ഞു കാണണ് .
ആരും പുറത്തിറങ്ങണില്ലല്ലോ.
പ്ലാസ്റ്റിക്കുകളൊന്നും എബടെം ഇല്ല്യ.
 റോഡോ വൃത്തിയായിരിക്ക്ണ്.
വീട്ടിലിരിക്കാതെ നമ്മളെ രക്ഷിക്കാനായി
 ഡോക്ടർമാരും, നഴ്സുമാരും, പോലീസുകാരും…
 ഉറങ്ങാതെ കഷ്ടപ്പെടുന്ന ഇവരെ
മറക്കാതിരിക്കാം നമുക്കെല്ലാവർക്കും.
 

റിയാന ആർ. ററി.
4 A എൻ.എ.എൽ.പി.എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത