എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/കോവിഡ് 19 - പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - പ്രതിരോധം
കോവിഡ് 19 - പ്രതിരോധം
കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ഇന്ന് ലോകത്ത് സംഹാരതാണ്ഡവം ആടുകയാണ് കറുത്തവർ എന്നോ വെളുത്തവർ എന്നോ സമ്പന്നർ എന്നോ ദരിദ്രർ എന്നോ വേർതിരിവില്ലാതെ മനുഷ്യ വംശത്തെ മുഴുവൻ കൊറോണ എന്ന മഹാവ്യാധി വെറും നാല് ചുവരുകൾക്കുള്ളിലൊ തുക്കി. ഉൽഭവ കേന്ദ്രമായ ചൈന അടക്കം 156 രാജ്യങ്ങളിൽ സംഹാരതാണ്ഡവമാടി ലോകത്തെ നടുക്കിയ കൊടും ഭീകരൻ. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഈ വൈറസ് കാരണം മനുഷ്യസഞ്ചാരവീഥികളെല്ലാം സ്തംഭിച്ചു. ചൈനയിലെ വ്യൂഹത്തിൽ നിന്ന് സഞ്ചാരം ആരംഭിച്ച ഈ വൈറസ് കുടത്തിൽ നിന്ന് പുറത്തുചാടിയ ദൂതനെ പോലെ ലോകത്തെ ഊറ്റികുടിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ വ്യക്തിയും സമൂഹവും ഭരണാധികാരികളും ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. 
പ്രതിരോധം എങ്ങനെ
സ്പർശനം കൊണ്ടും സമ്പർക്കം കൊണ്ടും പകരുന്ന ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രതിരോധം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയുടെ വളർച്ചയും വ്യാപനവും തടയുക എന്നതാണ് പ്രധാനം. അതിനായി ഓരോ വ്യക്തിയും വിചാരിക്കേണ്ടതുണ്ട് ഇത്തരം വൈറസുകളെ ആധുനിക ശാസ്ത്രത്തിന്റെ ഫലമായ മരുന്ന് കൊണ്ട് ഇവയുടെ കരാള വിസ്ത തങ്ങളെ തകർക്കാൻ സാധിക്കും പക്ഷേ കൊറോണാ വൈറസിനെതിരെയുള്ള വാക്സിനുകൾ കണ്ടുപിടിക്കേണ്ടത് മൂലവും പ്രതിരോധത്തിന് സ്ഥാനം വളരെ വലുതാണ്. ഇന്ത്യ പോലെ അമിത ജനസംഖ്യയുള്ള ഒരു രാജ്യത്ത് കടുത്ത സമ്പർക്ക നിരോധനത്തിൽ കൂടെയാണ് സാമൂഹ്യ വ്യാപനം തടഞ്ഞു നിർത്തേണ്ടത്. വൈറസ് ബാധയേറ്റ രോഗികളിൽ നിന്ന് മറ്റുള്ളവർ അകന്ന് നിൽക്കുക തന്നെയാണ് പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. വ്യക്തി ശുചിത്വവും മറ്റൊരു മാർഗ്ഗമാണ്. കൊറോണാ  വൈറസ് വായ,  മൂക്ക് എന്നീ അവയവങ്ങൾ വഴി ശരീരത്തിനകത്തെ കേക്ക് പ്രവേശിക്കുന്നു അതിനാൽ ഇടയ്ക്കിടെ കൈകൾ കഴുകേണ്ട താണ്. വീടിന് പുറത്ത് പോകുമ്പോൾ വായ മൂക്ക് അടയ്ക്കുന്ന രീതിയിൽ മാസ്ക് ധരിക്കുക എന്നത് മറ്റൊരു മാർഗ്ഗമാണ്. മറ്റൊരു വ്യക്തിയുമായി ഒരു മീറ്റർ അകലത്തിൽ വേണം നാം നിൽക്കാൻ. ഒരു വ്യക്തിയുടെ അശ്രദ്ധ കാരണം സമൂഹ വ്യാപനത്തിന് കാരണമാകും. 
സമൂഹ വ്യാപനം എങ്ങനെ തടയാം
  • ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകാതിരിക്കാം.
  • ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കാം.
  • യാത്ര ഒഴിവാക്കാം.
  • മാസ്ക് ധരിക്കാം.
  • രോഗലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിൽ ആക്കാം.
  • പൊതുസ്ഥലങ്ങളിൽ തുപ്പാൻ തിരിക്കാം.
  • ആളുകൾ അധികം ഉള്ള തൊഴിൽ ശാലകൾ അടച്ചിടാം.
  • വിദ്യാലയങ്ങൾ അടച്ചിടാം.
ഇങ്ങനെ വ്യത്യസ്ത രീതികളിലൂടെ സാമൂഹ്യ വ്യാപനം നമുക്ക് പ്രതിരോധിക്കാൻ കഴിയും. 
പ്രതിരോധത്തിന്റെ  ആവശ്യകത എന്ത്
ഇന്ന് ലോകത്ത് കോവിഡ് -19 ബാധിച്ച ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലി,  അമേരിക്ക, ഫ്രാൻസ്, തുടങ്ങിയ വികസിത രാജ്യങ്ങളിലാണ്. ഇത്തരം രാജ്യത്തിലെ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടല്ല മരണസംഖ്യ കൂടിയത്. അവർ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വൈകി എന്നതിനാലാണ്. 130 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനസാന്ദ്രത ഏറെ കൂടിയ പ്രദേശങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. കൃത്യമായി പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തിയില്ലെങ്കിൽ ഒരു വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽനിന്ന് സമൂഹത്തിലേക്കും അങ്ങനെ രാജ്യം മുഴുവനായും രോഗം പടരാൻ ഇടയാകും. അതിനാൽ പ്രതിരോധ മാർഗങ്ങളിലൂടെ മാത്രമേ നമുക്കി മഹാമാരിയെ തളച്ചിടാൻ സാധിക്കു. 
രോഗശയ്യക്കരികിൽ മരണത്തിന്റെ കാലൊച്ച കേൾക്കുന്ന ഈ കോവിഡ്  കാലത്ത് ലോകജനത ഭയന്ന് നിശ്ചലരായി വേദന അടിച്ചമർത്തുകയാണ്. പതറി നിൽക്കുകയല്ല വേണ്ടത് നിശ്ചയദാർഢ്യത്തോടെ മുൻകരുതൽ എടുത്ത് മുന്നേറേണ്ടിയിരിക്കുന്നു. അധികാരികളുടെ മുന്നറിയിപ്പുകൾ അവഗണിക്കാതെ നാളെ അടുക്കുന്നതിന് ആണ് ഇന്ന് അല്പം അകലം പാലിക്കുക. കനലെരിയുന്ന ഈ ദിനങ്ങൾക്ക് ശേഷം പുഞ്ചിരി വിടരുന്ന പുതിയ പ്രഭാതത്തിന്റെ കാലൊച്ചകൾക്കായി നമുക്ക് കരുതലോടെ ഇരിക്കാം. 


അനഘ ജോയ്
9 C എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം