എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/അന്ധകാരത്തിന്റെ പുസ്തക ചുരുൾ

Schoolwiki സംരംഭത്തിൽ നിന്ന്
അന്ധകാരത്തിന്റെ പുസ്തക ചുരുൾ

ലോകത്തെ മുൾമുനയിലാഴ്‌ത്തി
മനുഷ്യകുലത്തെ ഭീതിയിൽ നിർത്തി
ഒന്നിൽ നിന്ന് ലക്ഷത്തോളം പേരുടെ
ജീവനാപത്തിലാക്കി കൊറോണ
പുറം ലോകം മുഴുവൻ അന്ധകാരമാക്കി
കത്തുന്ന വഴി വിളക്കുപോലും മങ്ങി
തിരയുന്നു മനുഷ്യർ സ്വജീവനായ്
അതിനായ് അലയുന്നു മനുഷ്യർ ഭ്രാന്തന്മാരായ്
തിരിച്ചും മറിച്ചും നോക്കുന്നു മനുഷ്യർ
പുസ്തകത്താളുകൾ ഓരോന്നായി
കിട്ടുന്നില്ല ഒരു രക്ഷാമാർഗവും
പുസ്തകം നിറയെ അന്ധകാരം
കേഴുന്നു മനുഷ്യർ തൻ കുഞ്ഞിനെ കാൺമാനായ്
കഴിയുന്നില്ല ആർക്കും അപ്പോൾ
ചിന്തിക്കുവിൻ അത് കേവലം ഒരണുമാത്രം
നമ്മൾ മനുഷ്യകുലത്തെ നശിപ്പിക്കാനായി
അവതാരമെടുത്ത കൊറോണ വൈറസ്
അന്ധകാരത്തെ അകറ്റി വഴി വിളക്ക്
തെളിയിച്ചു നമ്മൾ ഇതിനെ അതിജീവിക്കണം
അതിജീവിച്ചേ മതിയാകൂ ഇനി
അതിനായി സ്വീകരിക്കണം മുൻകരുതലുകൾ ,
തള്ളിക്കളയരുത് പ്രാർത്ഥനയെ
നെഞ്ചോട് ചേർത്ത് പ്രാർത്ഥിക്കണം
വരും തലമുറക്കായ്,ഉറ്റോർക്കായ് ഉടയോർക്കായ്
അന്ധകാരത്തിന്റെ പുസ്തകച്ചുരുളുകൾ
നീക്കി ,പ്രകാശത്തിന്റെ ചുരുൾ
നിവർത്തനം നമുക്ക് .

സ്നേഹ ബി എസ്
7 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത