എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ജീവിതതാളം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതതാളം

എവിടെപ്പോയി ? എന്റെ നാടിന്റെ മരതകപ്പട്ട്,
എവിടെപ്പോയി ? എന്റെ നാടിന്റെ മാണിക്യശോഭ,
തേനൊഴുകിയിരുന്ന പുഴകളിൽ വിഷമൊഴുകുന്നു,
സൗധങ്ങൾ പേറി നിൽക്കുന്നു, ഇന്നലത്തെ വയലുകൾ.

ഇവിടെ:അടച്ചുപൂട്ടിയ കോൺക്രീറ്റ് നികടത്തിൽ,
ഉച്ചവെയിലിൻ പ്രഹരമേൽക്കാതെ ഞാൻ ചുരുണ്ടിരിക്കെ.
ജീവവായു സിലിണ്ടറിലാക്കി വിൽക്കുന്ന സാങ്കേതികത്വം,
നേടിയതുമൊരു പരാജയമെന്നു ഞാൻ തിരിച്ചറിഞ്ഞു.

പുറത്തേക്കിറങ്ങരുതത്രേ; ജീവിതതാളം തെറ്റിയോരണു,
മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു പോൽ
കുലുങ്ങിപ്പറഞ്ഞതും,നദിമകൾ പറഞ്ഞതും കേൾക്കാത്ത യാത്രയെ
തടുക്കുവാനമ്മയ്ക്ക് വേറൊരു വഴിയില്ലാതെ പോയി പോൽ

ഒടുവിൽ നദികളിൽ തേനൊഴുകിത്തുടങ്ങി.
വരണ്ട വീട്ടുമുറ്റങ്ങൾ ഹരിതകമണിഞ്ഞു തുടങ്ങി
പ്രകൃതിയോതി എനിക്കിതാണിഷ്ടം
ഒഴുകട്ടെ ഈ മനുഷ്യർ അനശ്വരമായിങ്ങനെ

നിവീജ എം രാജീവ്
7 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത