എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
             വട്ടപ്പാറ എൽ.എം.എസ് എച്ച്.എസ്.എസ് -ലെ സ്കൂൾ പ്രവർത്തനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഭംഗിയായി മുന്നോട്ടു പോയി. 1962 ൽ ഒരു പ്രതിസന്ധികളെയും തരണം ചെയ്ത് 2000 മാണ്ടിൽ ഒരു ഹയർസെക്കന്ററി സ്കൂൾ ആയി വളരുകയും ചെയ്തു അനേകം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി ജനമനസുകളിൽ ജ്വലിച്ചു നിൽക്കുകയാണ് നമ്മുടെ വിദ്യാലയം.  ഈ വളർച്ചയിൽ ആത്മാർത്ഥമായി  പ്രവർത്തിച്ച മുൻകാല മിഷനരിമാർ മാനേജ് മെൻ്റ് സഭാനേതാക്കൾ നല്ലവരായ നാട്ടുകാർ ജനപ്രതിനിധികൾ പി.ടി.എ . അധ്യാപക-അനധ്യാപകർ, എന്നിവരെ സ്മരിക്കുന്നു. ശ്രീമതി. പ്രജീന ജെയിൻ സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരുന്നു.

കരിയർ ഗൈഡൻസ്

  ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് പ്ലാനിംഗ് ആന്റ് ഗോൾ സെറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി 28/2/2022 അമരവിള ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ. ഹരോൾ സാം ക്ലാസുകൾ എടുത്തു.

സൗഹൃദക്ലബ്ബ്

    സൗഹൃദക്ലബ്ബിന്റെ നേതൃത്വത്തിൽ   4/3/2022 ൽ കന്യാകുളങ്ങര പി എച്ച് സി സർജൻ ഡോ. റീപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസുകൾ എടുത്തു.
    സൗഹൃദക്ലബ്ബിന്റെ നേതൃത്വത്തിൽ   5/3/2022 ൽ ഡോ.നിർമൽ (DMHP TVM Dist)ബോധവൽക്കരണക്ലാസുകൾ എടുത്തു.

ലഹരി വിരുദ്ധ ക്ലബ്ബ്

 ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. നെടുമങ്ങാട് എക്സൈസ് ഓഫീസർ നേതൃത്വം നൽകി.

ഗ്രീൻ പ്രോട്ടോകോൾ

       സ്കൂളും പരിസരവും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്തു. മഴവെള്ളസംഭരണിയുടെ പ്രവർത്തനവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നു. തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ മഴവെള്ളസംഭരണി വാട്ടർ പ്യൂരിഫയർ എന്നിവ ഹയ‍സെക്കന്ററിക്കു ലഭിച്ചു. പ്ലാസ്റ്റിക് നിരോധിത ബോർഡ് സ്ഥാപിച്ചു.