എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ സംശയം

മേക്കുംകര വീട്ടിൽ ഉണ്ണിക്കുട്ടന് ലോക്ക് ഡൗണായതോടുകൂടെ ബോറടിച്ചു തുടങ്ങി. അവൻ അമ്മയോട് ചോദിച്ചു:-"എന്തിനാ അമ്മേ കുറെ ദിവസമായി വീട്ടിലിരിക്കുന്നത്?" അപ്പോൾ അമ്മ പറഞ്ഞു:- "മോനേ, കൊറോണ എന്ന വൈറസ് ബാധ ഉണ്ടാവാതിരിക്കാനാണ് പുറത്ത് പോകരുതെന്ന് പറയുന്നത്". അപ്പോൾ ഉണ്ണിക്കുട്ടൻ ചോദിച്ചു :-"ശരി അമ്മേ, നമ്മൾ എന്തൊക്കെയാ ഈ ലോക്ക് ഡൗൺ കാലത്ത് പാലിക്കേണ്ടത് ?". 'അമ്മ പ്രതിവചിച്ചു:- "കൈകൾ ഇടയ്‌ക്കിടെ സോപ്പിട്ട് കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണം. വീടുകളിൽ സുരക്ഷിതരായിരിക്കണമെന്നാണ് ഗവൺമെന്റിന്റെ നിർദ്ദേശം".അപ്പോൾ ഉണ്ണിക്കുട്ടൻ പറഞ്ഞു:- "അയ്യോ, അമ്മേ എനിക്ക് പേടിയാവുന്നു". 'അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു:- മോൻ പേടിക്കേണ്ട. ഭയമല്ല മറിച്ച് ജാഗ്രതയാണ് നമുക്ക് വേണ്ടത്". അമ്മ ഉണ്ണിക്കുട്ടനെ വാരിയെടുത്ത് ഒരുമ്മ കൊടുത്തു .

നയന ഡി എസ്
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ