എൽ.എം.എസ്.എൽ.പി.എസ് ആറയൂർ/അക്ഷരവൃക്ഷം/ടിക്കുവുംമിന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്
ടിക്കുവുംമിന്നുവും

ഒരു കൈകുമ്പിളിൽ എടുക്കാവുന്ന ജലമുള്ള
ഒരു കുളം അവിടെയാണ് ടിക്കു മീനും മിന്നു മീനും
താമസിക്കുന്നത്. ശക്തമായ വേനൽച്ചൂടിൽ കുടെയുണ്ടായിരുന്ന മീനുകളെല്ലാം ചത്തുപ്പോയി ഇനി അകെയുള്ളത് ടിക്കുവും മിന്നുവും മാത്രമാണ്. അതുമാത്രമല്ല വളരെ കുറച്ച് വെള്ളം മാത്രമേ അവശേഷികുന്നുള്ളു. കൂടെഉണ്ടായിരുന്നവർ പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും നോക്കിനിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു എന്തായാലും വേനൽ മഴ ഉടനേവരുമെന്നു അവർക്ക് അറിയാം എങ്കിലും ഉടനെ പെയ്യ്തിലെങ്കിൽ അവർ അതികംനാൾ ഉണ്ടാകില്ല.
                                      ഒരുദിവസം കുറയെ കുട്ടികൾ കളിക്കാൻവന്നപോൾ കുളത്തിനുനടുക്കുള വെള്ളത്തിൽ നീന്തികളിക്കുന്ന ടിക്കു മീനിനെ കണ്ടു. അവർ അതിനെ കവറിൽ കെട്ടി വളരെ ആഹ്ലാദത്തിൽ കൊണ്ടുപോയി. പക്ഷേ മീനിന് സങ്കടം അടക്കുവാനായില്ല. അവൻ ഒരുപാടുകരഞ്ഞു. ഇനി എതുനിമിഷവും മരണം പ്രതീക്ഷിച്ച് താനിവിടെ കഴിയണമല്ലോ.
             അന്ന് ഉച്ചതിരിഞ്ഞ് ശക്തമായ ഇടിമിന്നലോടു കുടി വലിയ മഴ പെയ്തു. മിന്നുമീനിന് നിറയെ വെള്ളം കിട്ടി.മിന്നുമീൻ തുള്ളിച്ചാടി.
                              

Sajin John
4 എൽ.എം.എസ്.എൽ.പി.എസ് ആറയൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ