എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം ആപത്ത്
പണ്ട് ഒരിടത്ത് ചന്ദനക്കാട്‌ എന്നൊരു വലിയ കാടുണ്ടായിരുന്നു. അവിടെ നിറയെ പലതരത്തിലുള്ള മരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരു മരം പൊക്കം കുറഞ്ഞ ശരീരമാകെ വളഞ്ഞതായിരുന്നു. മറ്റു മരങ്ങളെല്ലാം ഈ മരത്തെ നോക്കി കളിയാക്കുക പതിവായിരുന്നു. എല്ലാവരുടെയും കളിയാക്കൽ കാരണം ആ മരത്തിന് വളരെ വിഷമം ആയിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. പെട്ടെന്നൊരു ദിവസം ശക്തമായ കാറ്റും മഴയും വന്നു.കാറ്റിൽ   മരങ്ങളിൽ ചിലത് കടപുഴകി വീണു. ചില മരങ്ങൾ മുറിഞ്ഞു വീണു. ഇതു കണ്ട മരത്തിന്  സങ്കടം വന്നു. ഞങ്ങൾ നിന്നെ കളിയാക്കിയതുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ സംഭവിച്ചത്. നിന്റെ നല്ല മനസ്സ് കൊണ്ടാണ് നീ ഞങ്ങളെ ഓർത്തു ദുഃഖിക്കുന്നത്. ഇനി ഒരിക്കലും ഞങ്ങൾ നിന്നെ  കളിയാക്കില്ല. ഞങ്ങളുടെ അഹങ്കാരത്തിനുള്ള ശിക്ഷ ഞങ്ങൾക്കു കിട്ടിയെന്നു അവർപറഞ്ഞു
നക്ഷത്ര
1A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ