എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ഒരു കുഞ്ഞൻ മരത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞൻ മരത്തിന്റെ കഥ

പണ്ട് പണ്ടൊരു കാട്ടിൽ ഒരു മരമുണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞു ശരീരമാകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു. മറ്റു മരങ്ങൾ ഈ മരത്തെ നോക്കി കളിയാക്കുക പതിവായിരുന്നു. ഒരു ദിവസം മരംവെട്ടുകാരൻ വന്നു. എല്ലാ മരങ്ങളും പേടിച്ചു വിറച്ചു. മരംവെട്ടുകാരൻ ഓരോ മരങ്ങളെയായി വെട്ടി മറിച്ചിട്ടു. അടുത്ത് പൊക്കം കുറഞ്ഞ മരത്തിനടുത്തേക്ക് വന്നു. അപ്പോൾ ഈ മരത്തിനു പേടി തോന്നി. അത് നോക്കിയപ്പോൾ തന്റെ ചുറ്റും നിന്ന മരങ്ങളെയെല്ലാം മുറിച്ചിട്ടിരിക്കുന്നു. മരംവെട്ടുകാരൻ ചിന്തിച്ചപ്പോൾ ഈ മരത്തിനെ മുറിച്ചിട്ട് തനിക്കൊരു പ്രയോജനവും ഇല്ല എന്ന് മനസിലായി. അതുകൊണ്ട് അദ്ദേഹം പൊക്കം കുറഞ്ഞ മരത്തെ മുറിക്കാതെ താൻ മുറിച്ചിട്ട മരങ്ങളുമായി പോയി. താൻ ഒറ്റയ്ക്കായതിൽ കുഞ്ഞൻ മരത്തിനു വിഷമം തോന്നി.

ഗുണപാഠം : തന്റെ വളർച്ചയിൽ അഹങ്കരിക്കരുത്.
ദേവിക. എ. ബി
4 A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ