എൽ.എം.യു.പി.എസ് പെരുമ്പിലാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എം.യു.പി.എസ് .പെരുമ്പിലാവ്

തനതു പ്രവർത്തനങ്ങൾ

        കെ.ജി.വിഭാഗം മുതൽ ഏഴാം ക്ലാസ് വരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ ധാരാളം തനതു  പ്രവർത്തങ്ങൾ  നടക്കുന്നുണ്ട്.അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്.കൃത്യമായ പരിശീലനത്തിലൂടെ കുട്ടികൾക്ക്  വലിയ മാറ്റം വരുത്താൻ കഴിയുന്നുണ്ട്.അത് പോലെ തന്നെ മധുരമലയാള പ്രവർത്തനങ്ങൾ മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്തുന്നതിനു ഉദ്ദേശിച്ചുള്ളതാണ്.മൂന്നാം ക്ലാസ്  മുതൽ ഹിന്ദി പരിശീലനം നൽകി വരുന്നു.ഇതിനു പുറമെ സംസ്കൃത പഠനം രസകരമാക്കാൻ സരള സംസ്കൃതം എന്ന പ്രവർത്തനവും നടക്കുന്നുണ്ട്.