എൽ.പി.സ്കൂൾ തലപ്പനങ്ങാട്/അക്ഷരവൃക്ഷം/കാണാകാഴ്‍ച(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കാണാകാഴ്‍ച

രാവിലെ ചായ കഴിഞ്ഞ് ടീവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അമ്മ വിളിച്ചു ചൂട് ചായ കൊടുക്കുമെന്നും
ഉച്ച ഊണു കഴിഞ്ഞ് രണ്ടുപേരും മയങ്ങാറുണ്ടെന്നും
പറമ്പിൽ തൊട്ടാവാടി ഉണ്ടെന്നും
വൈകുന്നേരം അനേകം കിളികൾ മുറ്റത്തെ മാവിൽ വരാറുണ്ടെന്നും
ഇന്നെലെ വന്ന കൊറോണ എന്നെ കാട്ടിതന്നു.
 

ആഷിമ സുനിൽ
3 എ എൽ.പി.സ്കൂൾ തലപ്പനങ്ങാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത