എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.എൽ. കെ.ജി. മുതൽ 4-ാ० ക്ലാസ്സുവരെ 240 - ഓളം വിദ്യാർത്ഥികളും 9 സ്റ്റാഫും ചേർന്ന എൽ.എഫ് .ഇ എം.എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്സ്റ്റർ കാരിത്താസ് എ.സി.യുടെ നേതൃത്വത്തിൽ യാത്ര തുടർന്നു. പിന്നീട് സിസ്റ്റർ തെരേസ്സ് മാത്യു എ.സി .സ്ഥാനമേറ്റു. ഈ കാലഘട്ടത്തിൽ അതായത് , 2004-ൽ എൽ.എഫ് ഇ .എം എൽ.പി.സ്കൂളിന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഗവൺമെന്റ് അംഗീകാരം  ലഭിച്ചു. അതോടെ കുട്ടികൾക്ക് എല്ലാ മത്സരങ്ങളിലും പങ്കെടുക്കാനുള്ള അവസരം കൈവന്നു.പിന്നീട് കലോത്സവം, ശാസ്ത്രമേള,വിദ്യാരംഗം തുടങ്ങിയ മേളകളിൽ പല വർഷങ്ങളിലും ഓവരോൾ ട്രോഫി നേടി പ്രതിഭകളായിട്ടുണ്ട്. പ്രഗൽഭരായ പ്രധാനാദ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. സ്നേഹം,സേവനം എന്ന ആപ്തവാക്യം ഉൾക്കൊണ്ടു കൊണ്ട് മൂല്യാധിഷ്ടിത സമഗ്ര വിദ്യാഭ്യാസം പ്രൈമറി തലത്തിൽ തന്നെ പകർന്നു നൽകുന്നു. ഇന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഡിവോണ എ. സി. യോടൊപ്പ० ചേർന്ന് 9 അധ്യാപകരും രക്ഷിതാക്കളും കൂട്ടായി പ്രവർത്തിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലും മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ച് ലിറ്റിൽഫ്ളവർ ഇംഗ്ലീ്ഷ് മീഡിയം എൽ. പി. സ്കൂൾ പ്രത്യാശയോടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.