എൽ എഫ് എൽ പി എസ് ലോകമലേശ്വരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക് എന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റ പരിപാടി കോവിഡ് മഹാമാരിക്ക്‌ശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രോജെക്ട് ആണ് .എല്ലാ മാതാപിതാക്കളെയും ബോധവത്ക്കരിക്കലാണ്‌ ആദ്യം ചെയ്തത്.ഇതിനായി ക്ലാസ് പി ടി എ വിളിച്ചു കൂട്ടി സ്കൂൾ അധികൃതർ കോവിഡ് പ്രോട്ടോകോളുകളും മറ്റ് നിർദേശങ്ങളുമെല്ലാം പാലിച്ചു കുട്ടികളെ ക്ലാസ്സിലെത്തിക്കുന്നതിനെപ്പറ്റി ഓർമ്മിപ്പിച്ചു .സാമൂഹിക അകലം പാലിച്ചു ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതം ഇരിക്കാനും രാവിലെ പത്തു മുതൽ ഉച്ചയ്‌ക്കു ഒരു മണി വരെ സ്കൂൾ നടത്താനും തീരുമാനമായി .നവംബർ ഒന്നിന് ആഘോഷമായി പ്രവേശനോത്സവത്തോടെ സ്കൂൾ ആരംഭിച്ചു കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിലെത്തി