എൽ എഫ് എൽ പി എസ് ലോകമലേശ്വരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഗതകാല സ്മരണകൾ ഉള്ള നാടാണ് കൊടുങ്ങല്ലൂർ .പഴമയുടെ പാരമ്പര്യങ്ങൾ ഭക്ഷണത്തിലും ആരോഗ്യരീതികളിലും ഗൃഹനിർമ്മാണത്തിലും വൈദ്യത്തിലും വസ്ത്രധാരണരീതികളിലും കളികളിലും എല്ലാം കാണാൻ സാധിക്കും .സാംസ്‌കാരിക പൈതൃകം പേറുന്ന ഉത്സവങ്ങളും നേർച്ചകളുമെല്ലാം ഇവിടത്തുകാരുടെ പ്രത്യേകത ആണ് നാടൻകലകളായ തെയ്യം,മുടിയേറ്റ് ,ഒപ്പന തുടങ്ങിയവയെല്ലാം നാടിന്റെ പ്രത്യേകത ആണ് .അനുഷ്ടാനങ്ങളും മറ്റും ഇവിടം പ്രസിദ്ധമാണ് .നാഗാർച്ചന ,നാഗങ്ങൾക്കു നൂറും പാലും നൽകുക ,സർപ്പബലി ,പായസഹോമം ഇവ നടത്തപ്പെട്ടിരുന്നു .സ്കൂളിന് സമീപം ഒരു സിമിത്തേരിപ്പള്ളിയുണ്ട് .ഇവിടെ മേനോൻ എന്ന വ്യക്തി പ്രാർത്ഥിക്കാൻ വന്നിരുന്നെന്നും കുടുംബാംഗങ്ങൾ പിന്നീട് പള്ളിക്കു സ്ഥലം കൊടുത്തെന്നും പറയപ്പെടുന്നു .