എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമഴ

 
നോക്കിയിരുന്നു അന്നു തനിയെ അന്നൂർനിറങ്ങി നീ
പതിയെ അന്നാനിമിഷമോർക്കുന്നു ഞാൻ
കുളിരേറ്റ് ആനന്ദമായ് കാത്തിരിപ്പിൻ വിരാമമായ്
ബാല്യത്തിനൊരു തേജസായി വീണു നീ
അന്നാദ്യമായി ഇറ്റ് വീണ മഴത്തുളളി
നീ മണ്ണിനെ സാക്ഷിയാക്കി മണ്ണിനെ ചുംബിച്ചു പതിയെ
ഇടിയായ് മിന്നലായ് താളമടിച്ചു നീ പെയ്തിറങ്ങിയപ്പൊൾ
ഞാൻ നുകർന്നു നിൻ്റെയാ സുഗന്ധം തിരികെ തരില്ല
ഞാൻ തിരികെ തരാൻ ആവില്ല നിൻ്റെയാ ഓർമ്മകൾ
എൻ മഴയേ നിനക്കു ഞാൻ ഏകിയ ഹൃദയമാണിവിടല്ലോ
പതിയെ പതിയെ സുഗന്ധമായ് താരാട്ടിൻ
 ഈണമായ് താളമടിച്ചു വന്നീ പതുങ്ങുന്നതെതിനു
പ്രണയിച്ചു നിൻ്റെയാ ഓർമ്മയെ ഞാൻ അന്ന്
ഞാൻ നടന്ന വഴിയെ നീ പെയ്തിറങ്ങിയല്ലോ
പതിയെ വീണ പുതുമഴ നീ


സന . കെ. പി
9 C എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം